America

കുടിയേറ്റം - ഏറ്റവും ഇറക്കവും (പ്രവാസികളുടെ ഒന്നാം പുസ്തകം - സാംസി കൊടുമണ്‍ പുസ്തക നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)

Published

on

വായനകാരായ മലയാളികള്‍ക്ക് സുപരിചിതനായ എഴുത്തുകാരന്‍ ശ്രീ സാംസി കൊടുമണ്ണിന്റെ "പ്രവാസികളുടെ ഒന്നാം പുസ്തകം' അദ്ദേഹത്തിന്റെ പ്രഥമ നോവലാണു്. പേരു പോലെ പുസ്തകം പ്രവാസികളുടെ, എന്നാല്‍ കൂടുതലായി കുടിയേറ്റക്കാരുടെ കഥ പറയുന്നു. ഈ നോവല്‍ ഒരു എപ്പിസോഡിക്ക് നോവലായി (കഥകള്‍ പറയുന്നതിനിടയ്ക്ക് വരുന്ന ഉപകഥകള്‍) ഈ ലേഖകനനുഭവപ്പെട്ടു.അദ്ധ്യായങ്ങളേക്കാള്‍ ഓരോ എപ്പിസോഡുകളും അതില്‍ നിന്നുരുത്തിരിയുന്ന സംഭവങ്ങളും കൂടിചേരുമ്പോള്‍ ഒരു പുതിയ കലാസങ്കേതം രൂപം കൊള്ളുന്ന കാഴ്ച അഭിനന്ദനീയമായി തോന്നി. നോവല്‍ എന്ന വാക്ക് ഉത്ഭവിച്ചത് ന്യൂ(പുതിയ)എന്നര്‍ത്ഥം വരുന്ന ഇറ്റാലിയന്‍ വാക്ക് നോവല്ലയില്‍നിന്നാണ്. അത്‌കൊണ്ട് സാഹിത്യത്തിന്റെ ഈ മേഖല പരീക്ഷിക്കുന്ന എഴുത്തുകാര്‍ സ്രുഷ്ടിയില്‍ പരീക്ഷണങ്ങള്‍ നടത്തുക സ്വഭാവികമാണു്.ഒരു പക്ഷെ ഇത്തരം ഒരു കഥ പറയാന്‍ പരമ്പരാഗതമായ രീതി അവലംബിക്കാതെ സാംസി ഇങ്ങനെ ഒരു രചന രീതി സ്വീകരിച്ചതാകാം. എന്തായാലും അത് വായനകാര്‍ ഇഷ്ടപ്പെടും.കാരണം കാലിഡോസ്‌കോപ്പിലെ പോലെ അവരുടെ മുന്നില്‍ സംഭവ പരമ്പരകള്‍ നിവരുകയാണ്. മകളെ വഴക്ക് പറയുമ്പോള്‍ അവള്‍ അച്ഛനില്‍ ബലാത്സംഗ കുറ്റം ചുമത്തി പോലിസിനെ വിളിക്കുക, ഭാര്യയെ മര്‍ദ്ദിക്കുന്ന ഭര്‍ത്താവിനെ പോലിസില്‍ ഏല്‍പ്പിക്കുക തുടങ്ങിയ സംഭവങ്ങള്‍ കുടിയേറ്റക്കാര്‍ അമേരിക്കന്‍ നിയമത്തിന്റെ, സംസ്കാരത്തിന്റെ ആനുകൂല്യം എടുക്കുന്നു എന്ന് കാണിക്കുമ്പോള്‍; അവരടക്കം ഭാരതസംസ്കാരം അനുശാസിക്കുന്നത് നിറവേറ്റണം എന്ന ചിന്താഗതികാരാണെന്നാണു നോവല്‍ വായിക്കുമ്പോള്‍ അതില്‍ നിവര്‍ന്നു വരുന്ന സംഭവ പരമ്പരകള്‍ അനുഭവപ്പെടുത്തുക. മലയാളിയുടെ ഇരട്ടത്താപ്പ് നയവും, രണ്ടു വഞ്ചിയില്‍ കാലിട്ട് അവസാനം വെള്ളത്തില്‍ വീണു മുങ്ങി തുടിക്കേണ്ടി വരുന്ന കുറെ ജീവിതങ്ങളുടെ നേര്‍പ്പകപ്പ് നോവലിസ്റ്റ് കലാപരമായി ആവിഷ്കരിച്ചിട്ടുണ്ട്.

എസ്.കെ. പൊറ്റെക്കാടിന്റെ ഒരു ദേശത്തിന്റെ കഥ പോലെ (താരതമ്യം ചെയ്യുകയച്ച) ന്യൂയോര്‍ക്കിന്റെ പശ്ചാത്തലത്തില്‍ പ്രത്യക്ഷപ്പെടുന്ന കുറെ മലയാളികളുടെ കഥഈ നോവല്‍ പറയുന്നു. ഇങ്ങനെ എഴുതപ്പെടുന്ന നോവലുകള്‍ക്ക് കേവലം ഒരു കല്‍പ്പനാസ്രുഷ്ടി (fiction) എന്നതില്‍ ഉപരി അതില്‍ പച്ചയായ ജീവിതങ്ങളുടെ ആവിഷ്കാരം കാണാം. ഒരു പക്ഷെ ചരിത്രം രേഖപ്പെടുത്താതെ പോകുന്ന വിവരങ്ങള്‍ വരും തലമുറയക്ക് ഇതില്‍ നിന്ന് പഠിക്കാം.ഈ നോവലിലെ നായകന്മാര്‍ കുടിയേറ്റകാരാണു്.അതെ ഇതില്‍ നായകന്മാരാണുള്ളത്.കാരണം ഇത് അനേകരുടെ കഥയാണു.അവരെ തമ്മില്‍ കൂട്ടിച്ചേര്‍ക്കുന്ന കണ്ണി അവരനുഭവിക്കുന്ന സംസ്കാര സംഘര്‍ഷമാണു്.അപ്പോള്‍ ഈ നോവലിലെ വിച്ചന്‍ അമേരിക്കന്‍ സംസ്കാരമാണു്.അമേരിക്കന്‍ സംസ്കാരത്തിനു കോട്ടമൊന്നുമിച്ച. കുഴപ്പം മലയാളിയുടെയാണു. അവന്റെ സങ്കല്‍പ്പങ്ങള്‍ക്കൊപ്പം അമേരിക്കന്‍ സംസകാരം മാറണമെന്ന ചപല വ്യാമോഹം ഇതിലെ കഥാപാത്രങ്ങളുടെ ജീവിതകഥ വെളിപ്പെടുത്തുന്നു.സ്വപ്നങ്ങള്‍ സാക്ഷാതകരിക്കാന്‍ സ്വന്തം വീടും, നാടും വിട്ടു വന്നവര്‍.അമേരിക്ക കുടിയേറ്റക്കാരുടെ നാടാണു്. ഇവിടെ സംസ്കാരങ്ങള്‍ തമ്മില്‍ തമ്മില്‍ അലിഞ്ഞ് ചേരുന്നു, പഴയത് ചിലപ്പോള്‍ നഷ്ടപ്പെടുന്നു.

പ്രവാസിയെ സംബന്ധിച്ചേടത്തോളം അവനു ഇത്തരം ഭീഷണികള്‍ ബാധകമല്ല, കാരണം അവന്‍ ജന്മനാട്ടിലേക്ക് ഒരു കാലാവധി കഴിയുമ്പോള്‍ തിരിച്ച് പോകുന്നു.(Now returned to India (NRI എന്നാല്‍ അമേരിക്ക പോലുള്ള രാജ്യങ്ങള്‍ അവിടേക്ക് പ്രവാസിയായി എത്തുന്നവര്‍ക്ക് അവിടത്തെ പൗരനാകാനുള്ള അവകാശം കൊടുക്കുന്നുണ്ട് (Never returned to India, NRI) തന്റെ സംസ്കാരം മാത്രമാണു ഉല്‍ക്രുഷ്ടം (ethnocentrism ) എന്ന് ഉയര്‍ത്തിപിടിക്കുന്ന മലയാളി സംസ്കാര സംഘര്‍ഷങ്ങളുടെ ഇരയായി അവനു തന്നെ വിനയാകുന്ന ചിത്രം ഒരു പക്ഷെ തന്റെ നിരീക്ഷണങ്ങളില്‍ നിന്ന് അല്ലെങ്കില്‍ വായിച്ചറിഞ്ഞ അറിവില്‍ നിന്ന് ഭാവനയുടെ നിറം ചേര്‍ത്ത് ശ്രീ സാംസി വരച്ചിടുമ്പോള്‍ ആ കോലങ്ങള്‍ തന്റേതല്ലേ എന്ന് പലര്‍ക്കും തോന്നാം.സാംസിയുടെ വരികള്‍ ഉദ്ധരിക്കട്ടെ. "അമേരിക്കന്‍ ജീവിതം കാട്ടിത്തന്ന ചില ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ ഈ നേര്‍ചിത്രങ്ങളില്‍, നിങ്ങളും ഞാനും ഉണ്ട്. ഇത് അപൂര്‍ണ്ണമാണു്.''അതേ, ഇത് അപൂര്‍ണ്ണമാണു്. ഇത് പ്രവാസികളുടെ ഒന്നാം പുസ്തകമാകുന്നത് അത്‌കൊണ്ടാണു്. കാരണം ഇതിന്റെ പിന്നാലെ അനേകം പുസ്തകങ്ങള്‍ വരാം.ഒരു പക്ഷെ ശ്രീ സാംസി തന്നെയെഴുതാം, അല്ലെങ്കില്‍ വേറെ ആരെങ്കിലും. പ്രവാസിയുടെ ഒന്നാം പുസ്തകം എന്ന പ്രയോഗത്തിലൂടെ ഇത് മുഴുവന്‍ അമേരിക്കന്‍ മലയാളികളുടെ കഥയച്ചെന്ന് വ്യക്തം.ഈ നോവല്‍ അമേരിക്കയിലെ ന്യൂയോര്‍ക്കിലെ ഒരു കൂട്ടം മലയാളികളുടെ കഥ പറയുന്നു. അവരുടെ കഥ ഒരു പക്ഷെ തലമുറകളിലൂടെ കഥയല്ലെന്നതാകാം. കാരണം ഓരോ തലമുറയും അവര്‍ ജനിച്ച് വളര്‍ന്ന സംസ്കാരവുമായികൂടുതല്‍ കൂടുതല്‍ ഇഴുകിചേരുന്നു.കുടിയേറ്റഭൂമിയില്‍ ഒരു ജനത പൂര്‍ണ്ണമായി അലിഞ്ഞ് ചേരുമ്പോള്‍ അവരുടെ കഥകളുടെ ഗതി മാറിപോകുമെന്ന് ചരിത്രം നമുക്ക് കാണിച്ച് തരുന്നു.. ഇവിടെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകള്‍ ഉണ്ടെന്ന് ശ്രീ സാംസി നോവലില്‍ പറയുന്നതില്‍ നിന്നും മലയാളി കുടിയേറ്റക്കാര്‍ അവരുടെ സംസ്കാരം കയ്യില്‍ പിടിച്ച് ഇവിടെ ചേരാതെ അങ്ങനെ നിന്ന് ഭാവിയിലുംഎഴുത്തുകാരെ കൊണ്ട് എഴുതിപ്പിയ്ക്കുമെന്ന സൂചനയാണു അതില്‍ ഉള്ളത്.

തലമുറകള്‍ക്ക് എങ്ങനെയാണു തങ്ങളുടെ പൂര്‍വ്വികരില്‍ പലരും ഇവിടെ ജീവിതം കരുപ്പിടിപ്പിച്ചതെന്നു ഈ പുസ്തകം അറിവ് പകരുമെന്ന് തീര്‍ച്ചയാണു്. ഒരു പക്ഷെ അവര്‍ക്ക് ഇത് മാര്‍ഗ്ഗദര്‍ശനമാകാം. എങ്ങനെ ജീവിത സാഹചര്യങ്ങളെ എതിരേല്‍ക്കണം അച്ചെങ്കില്‍ എതിരിടണമെന്ന അറിവ്.ഈ ലോകത്തിലെ മറ്റെ പകുതി എങ്ങനെ ജീവിക്കുന്നുവെന്ന് ആര്‍ക്കുമറിയിച്ചെന്ന് ഒരമേരിക്കന്‍ ജേണലിസ്റ്റും ഗ്രന്ഥകാരനുമെഴുതി. (ത്തന്റ്യഗ്ന്വ "ദ്ധദ്ധന്ഥ )ആ പുസ്തകം ന്യൂയോര്‍ക്കിലെ പാവപ്പെട്ടവരുടെ ജീവിതസാഹചര്യങ്ങള്‍ അഭിവ്രുദ്ധിപ്പെടുത്താന്‍ സഹായിച്ചു.അതെപോലെ അമേരിക്കയില്‍ താമസിക്കുന്ന മറ്റ് മലയാളികള്‍ക്ക് തങ്ങളുടേതായ സമൂഹങ്ങളില്‍ എന്തു നടക്കുന്നുവെന്ന ഒരു അറിയിപ്പ് ഈ പുസ്തകം നല്‍കാതിരിക്കിച്ച. ഒരു പക്ഷെ അവരെ അതിലെ പങ്കാളികളായി കാണാനും അച്ചെങ്കില്‍ ഓരോ പ്രത്യേക സാഹചര്യത്തിലും മനുഷ്യര്‍ എങ്ങനെ പ്രതികരിക്കുന്നുവെന്ന വിവരണങ്ങള്‍ മനസ്സിലാക്കാനും അവര്‍ക്ക് അവസരമുണ്ടാകും.

കുടിയേറ്റകാരുടെ കഥ പറയുന്ന ഈ നോവല്‍ ഒരു കാര്യം സമര്‍ത്ഥിക്കുന്നുണ്ട്.മലയാളികള്‍ കുറ്റപ്പെടുത്തുന്ന അമേരിക്കന്‍ സംസ്കാരമച്ച അവര്‍ക്ക് നേരിടേണ്ടി വരുന്ന വെച്ചുവിളി. അവര്‍ വിശ്വസിക്കുകയും കൂടെ കൊണ്ടുപോരുകയും ചെയ്ത സംസ്കാരത്തിന്റെ ശരി തെറ്റുകള്‍ പുതിയ ആകാശവും പുതിയ ഭൂമിയുമുള്ളയിടത്ത് പുന:പരിശോധന നടത്താനുള്ള വൈമനസ്യമാണു. മിസ്റ്റര്‍ വര്‍ഗസ് ലോസ എന്ന പെരുവിയന്‍ എഴുത്തുകാരന്‍ എഴുതി. കുടിയേറ്റം സംസ്കാരത്തിനൊ,സാമ്പത്തികവ്യ്‌വസ്ഥയ്‌ക്കോ, സുരക്ഷിതത്വത്തിനൊ ഒരു ഭീഷണിയാകുന്നിച്ച, . അത് വളരെ പാവനവും, ലളിതവും ജനിച്ച മണ്ണിലച്ചാതെ മറ്റൊരിടത്തേയ്ക്ക് പോകാനും, അവിടെ ജോലിചെയ്ത്, അവിടെ കിടന്ന് മരിക്കാനുമുള്ള അവകാശമാണു്. അത് ആകസ്മികത്തിനു മീതെയുള്ള വരണ സ്വാതന്ത്ര്യത്തിന്റെ വിജയമാണു്.മലയാളിയുടെ പരാജയം "എന്റെ കേരളം ഇവിടെ വരേണമേ'' എന്ന നിത്യപ്രാര്‍ത്ഥനയാണു്.ഒരു പക്ഷെ പ്രവാസി മാതാപിതാക്കന്മാര്‍ ചെയ്തത് ശരിയായിരിക്കാം. അവര്‍ അവര്‍ക്കറിയുന്ന ഒരു സംസ്കാരത്തില്‍ കുട്ടികള്‍ വളരണമെന്നാശിക്കുന്നു. എച്ചാ കുടിയേറ്റക്കാരും കലാപ്രേമികളാണെന്ന് എഡ്വിജ് ഡാന്റികേറ്റെന്ന ഹൈത്തി-അമേരിക്കന്‍ നോവലിസ്റ്റ് എഴുതി. കാരണം പ്രവാസികള്‍ പുതുതായി ഉണ്ടാക്കുന്ന ജീവിതം ഒരു തരം അഴിച്ച്പണിയലാണു് അവ മഹത്തായ സാഹിത്യരചനകള്‍ക്ക് ഒപ്പമാകുന്നു.

കേരളത്തില്‍ നിന്നും കുടിയേറിയ മലയാളി കുടുംബങ്ങള്‍ക്ക് ഒരേ ലക്ഷ്യമായിരുന്നു എന്ന് നോവലില്‍ നിന്നും മനസ്സിലാക്കം. സാമ്പത്തിക പര്യാപ്തത, സന്താനങ്ങളുടെ ഉയര്‍ന്ന വിദ്യാഭ്യാസവും ജോലിയും. അതിനായി കഴുതയെപോലെ ജോലി ചെയ്തവര്‍ രണ്ടു സംസ്കാരങ്ങള്‍ക്കിടയില്‍ പെട്ടു ആശയക്കുഴപ്പമനുഭവിയക്കുന്ന മക്കളുടെ നിസ്സഹായത മനസ്സിലാക്കിയിച്ച. ജീവിതത്തില്‍ സ്വ്പനം കാണാന്‍ കഴിയാതിരുന്ന സൗഭാഗ്യങ്ങള്‍ കഠിനദ്ധ്വാനത്തിലൂടെ നേടിയിട്ടും അതിനു അവസരം ഉണ്ടാക്കി തന്ന അമേരിക്കയെന്ന നാടിനോട് മലയാളി തന്റെ നന്ദി കാണിക്കുന്നിച്ച; മറിച്ച് അമേരിക്കന്‍ സംസ്കാരത്തെ തള്ളിപ്പറയുന്ന ഒരു പ്രവണതയാണു നോവലിലെ കഥാപാത്രങ്ങളുടെ ജീവിതത്തില്‍ നിന്നും ഉള്‍തിരിയുന്നത്. വാസ്തവത്തില്‍ ദെല്‍ഹി നഗരത്തിലും, കേരളത്തിലും കഷ്ടപ്പെട്ടു കഴിഞ്ഞവര്‍ക്ക് അവരുടെ ജീവിതം കരുപ്പിടിപ്പിക്കാനായത് അമേരിക്കയില്‍ വന്നപ്പോഴാണു്. എന്നാല്‍ അത് മനസ്സിലാക്കാതെ അവര്‍ എന്തിനെയൊക്കെയോ കുറ്റപ്പെടുത്തുന്നു.പലരും അവരുടെ ജീവിതം അവര്‍ ആഗ്രഹിക്കുന്ന പോലെ കെട്ടിപടുക്കാന്‍ മാതം വിദ്യാഭ്യാസ യോഗ്യതയുള്ളവരായിരുന്നിച്ച. അത് കൊണ്ട് അവര്‍ക്ക് എളിയ ജോലികളില്‍ ഏര്‍പ്പെടേണ്ടി വന്നു. എന്നിട്ടും മറ്റ് രാജ്യങ്ങളില്‍ നിന്നും വന്നവരേക്കാള്‍ കേരളത്തില്‍ നിന്നും വന്നവര്‍ ഒരു പക്ഷെ സാമ്പത്തികമായി ഉയര്‍ന്നത് ഇവിടത്തെ മെല്‍ടിംഗ് പോട്ടില്‍ അലിഞ്ഞ് ചേരാതെ വേറിട്ട് നിന്നത്‌കൊണ്ടാകാം. അതില്‍ കുഴപ്പമിച്ചായിരുന്നു; തലമുറകളുടെ വിടവിനെപ്പ്റ്റി അവര്‍ ബോധവാന്മാര്‍ ആയെങ്കില്‍.ഇന്ത്യയില്‍ ജനിക്കാത്ത ഇന്ത്യയില്‍ വളരാത്ത കുട്ടികള്‍ മാതാപിതാക്കള്‍ ഇന്ത്യകാരാണെന്ന വസ്തുതമേല്‍ ഇന്ത്യക്കാരായി മുദ്രചെയ്യപ്പെടുമ്പോള്‍ ഒരോ കുട്ടിയും അനുഭവിക്കുന്ന ആത്മസംഘര്‍ഷത്തിന്റേയും നിസ്സഹായതയുടേയുംഅളവ് തങ്ങളുടെ സംസ്കാരം ശരിയെന്ന് ധരിച്ച് അഹങ്കരിക്കുന്ന മാതാപിതാക്കള്‍ മനസ്സിലാക്കാത്തത് ദയനീയമാണു്. ഈ നോവലില്‍ സാംസി ഒരു രംഗം കുറിക്കുന്നുണ്ട്. ഞാന്‍ റ്റെന്നിസ് കളിക്കാന്‍ പോവുകയാണെന്ന് മകന്‍ പറയുമ്പോള്‍ അവന്‍ പോകുകയാണെന്ന് പറയുകയാണു, പോകട്ടെ എന്ന് തന്നോട് അനുവാദം ചോദിക്കയച്ചെന്ന് പിതാവ് ചിന്തിക്കുന്നത്.നിസ്സാര കാര്യങ്ങളുടെ ദുര്‍ബ്ബലമായ ചരടുകള്‍ കൊണ്ട് സ്വന്തം കഴുത്തില്‍ കുരുക്കിട്ട് ശ്വാസത്തിനു വേണ്ടി പിടയുന്ന പാവത്തന്മാര്‍.

അമേരിക്കന്‍ സ്വപനം എന്ന് പറയുന്നത്: ജനന സാഹചര്യങ്ങളൊ, സമൂഹത്തിലെ ശ്രേണികളോ പരിഗണിക്കാതെ എച്ചാവര്‍ക്കും ജീവിതം കൂടുതല്‍മെച്ചവും, ശ്രേഷ്ഠവും, പൂര്‍ണ്ണവും അവരുടെ യോഗ്യതയും നേട്ടങ്ങളും അനുസരിച്ചുള്ള അവസരങ്ങളും ഉണ്ടാക്കി കൊടുക്കുക എന്നാണു്. ഇതായിരിക്കെ ഇതിലെ കഥാപാത്രങ്ങള്‍ക്കും അവരുടെ കഴിവുകള്‍ അനുസരിച്ചുള്ള ജീവിത സാഹചര്യം അമേരിക്ക പ്രദാനം ചെയ്തിട്ടുണ്ട്. എന്നിട്ടും ഒരു കഥാപാത്രം ചോദിക്കുന്നു: നാം നേടിയതെന്തുവാടോ( പേജ് 337).തിരഞ്ഞെടുത്ത കുറേ മലയാളി കുടൂംബങ്ങളുടെ കഥയിലൂടെ സാംസി അവരെ നമ്മുടെ മുന്നില്‍ വിചാരണ ചെയ്യുകയാണു്. വിധി നിര്‍ണ്ണയിക്കേണ്ടത് വായനകാരനാണെന്ന മട്ടില്‍.സാംസി അത്തരം സന്ദര്‍ഭങ്ങളില്‍ നോവലിസ്റ്റിന്റേതായ കമന്റുകള്‍ ഒന്നും എഴുതുന്നിച്ച. എങ്കിലും പല സ്ഥലങ്ങളിലും നോവലിസ്റ്റ് ഓരോ സാഹചര്യങ്ങളും വിലയിരുത്തിക്കൊണ്ട് താത്വികമായ ചില സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. കൂടാതെ ബൈബിള്‍ വചനങ്ങളിലൂടെ അത്തരം രംഗങ്ങളുടെ സ്വാഭാവികതയും, വിശ്വസനീയതയും ഉറപ്പാക്കുന്നു മക്കളോടുള്ള അതിരു കവിഞ്ഞ സ്‌നേഹവും കരുതലും ആണു മിക്കവരുടേയും ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ഭാര്യ-ഭര്‍തൃബന്ധങ്ങള്‍ പരസ്പരം സഹകരിച്ചും സഹായിച്ചും കഴിയുന്നുണ്ട്.അവിടെ വിള്ളലുകള്‍ ഇച്ച. എങ്കിലും ചിലയിടങ്ങളില്‍ സ്ര്തീയുടെ ചാരിത്ര്യ ശുദ്ധിയില്‍ കളങ്കമേല്‍പ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ട്. നമ്മുടെ ഭാര്യമാര്‍ അധരം കൊണ്ട് ഭര്‍ത്താക്കന്മാരെ പുകഴ്ത്തുന്നു ഹ്രുദയം കൊണ്ട് കാമുകരെ സ്‌നേഹിക്കുന്നു.അതും അമേരിക്കയെക്കുറിച്ചു കഥാപാത്രങ്ങള്‍ക്കുള്ള മുന്‍ വിധിയില്‍ നിന്നും ഉണ്ടായ ഒരു വിഭ്രാന്തിയായിരിക്കം. ഇവിടെ മദാമ്മമാര്‍ ജീവിത പങ്കാളിയെ ചതിച്ച് കാമുകരൊത്ത് കാമലീലകളില്‍ ഏര്‍പ്പെടുന്നു എന്ന മുഴുവനായി ശരിയച്ചാത്തഒരു ധാരണ.. ഒരു ന്യൂന്യപക്ഷത്തിന്റെ കാര്യത്തില്‍ അത് ശരിയായിരിക്കാം. അതിനു അമേരിക്കന്‍ സംസ്കാരം ഉത്തരവാദിയല്ല.. ഒരു പക്ഷെ അസ്ംത്രുപ്തയായ മലയാളി സ്ത്രീയും അങ്ങനെ ഒന്ന് നോക്കിയലോ എന്ന് ചിന്തിക്കുമോ എന്ന ഉള്‍ഭയമായിരിക്കാം. ആര്‍ഷസംസ്കാരം പുരുഷനു നല്‍കുന്ന അമിതമായ ആനുകൂല്യങ്ങളും, മക്കളില്‍ നിന്നും ന്യായമായി കിട്ടേണ്ട അനുസരണയും വിധേയത്വവും അപ്പടി ഇവിടേയും പ്രതീക്ഷിച്ച് അനാവശ്യമായ ആപത്തുകള്‍ വരുത്തി വച്ച് അതും അമേരിക്കയുടെ തലക്കിരിക്കട്ടെ എന്ന മൂഢചിന്തക്കെതിരേയും സാംസി തൂലിക വിറപ്പിക്കുന്നു.

മറ്റ് രാജ്യക്കാരെ അപേക്ഷിച്ച് ഭാരതീയര്‍ക്ക് പ്രത്യേകിച്ച് കേരളീയര്‍ക്കാണ് അമേരിക്കയെ മുഴുവാനായി സ്വീകരിക്കാന്‍ പ്രയാസം. അത്‌കൊണ്ട് തന്നെ അവര്‍ അനാവശ്യമായ പ്രശ്‌നങ്ങള്‍ വിതയ്ക്കുന്നു.വെറും പതിരു കൊയ്ത് വീണ്ടും അത് തന്നെ വിതയ്ക്കുന്നു.ഫലമോ വിളവില്ലാത്ത തരിശ് ഭൂമി. ആരാണു അമേരിക്കന്‍ എന്ന ഒരു ലേഖനത്തില്‍ ഫ്രാന്‍സില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ജെ വിക്ടര്‍ സെന്റ് ജോണ്‍ ക്രെവികോവര്‍ ഇങ്ങനെ എഴുതി: ഒരാള്‍ അമേരിക്കനാകുന്നത് അയാള്‍ അയാളുടെ പുരാതനമായ ഇഷ്ടാനിഷ്ടങ്ങളും, പെരുമാറ്റ രീതികളും പുറകില്‍ വിട്ട്, പുതുതായി ഉള്‍ക്കൊണ്ട ജീവിതത്തെ സ്വീകരിച്ച്, അവിടത്തെ സര്‍ക്കാരിനെ അനുസരിച്ച്, അവിടെ അയാള്‍ക്ക് ലഭിച്ച പദവിയില്‍ സന്തോഷം കൊള്ളുമ്പോള്‍ ആണ് എന്നാല്‍ അമേരിക്കന്‍ പൗരത്വം ഭൗതികനേട്ടങ്ങള്‍ക്ക് വേണ്ടി മാത്രം സ്വീകരിക്കുന്ന മലയാളികളില്‍ പലരും അമേരിക്കനാകുന്നിച്ച.ലോകമേ തറവാട് എന്ന ആര്‍ഷഭാരത ചിന്തയൊന്നും അമേരിക്കന്‍ മലയാളിക്കില്ല. ഭൗതികനേട്ടങ്ങള്‍ക്ക് മുന്‍ തൂക്കം നല്‍കി അതിന്റെ ഭാരത്തില്‍ മൂക്ക് കുത്തി വീഴുന്ന ജീവിതങ്ങള്‍അവര്‍ ജീവിച്ച് തീര്‍ക്കുന്നു.അവര്‍ക്കിവിടെ ആത്മസാക്ഷാത്കാരത്തിനും, ആത്മീയാംഗീകാരത്തിനും, ആത്മബോധമുണ്ടാകാനും, ആത്മനിര്‍വ്വചനം നടത്താനുമൊക്കെ അവസരങ്ങള്‍ ഉണ്ട്. എന്നാല്‍ സ്വന്തമായി വീടും, മക്കളെ പഠിപ്പിച്ച് വലിയ ഉദ്യോഗം നേടികൊടുക്കലും മാത്രം ജീവിതലക്ഷ്യമാകുമ്പോള്‍ അമേരിക്കന്‍ മണ്ണില്‍ ജീവിക്കാന്‍ മറന്ന്‌പോകുന്നവരുടെ കദന കഥ ഭാവുകത്വത്തിന്റെ ക്രുതിമ ചായം തേയ്ക്കാതെ ശ്രീ സാംസി വരച്ചിട്ടിട്ടുണ്ട്. ഭക്ഷണത്തിനു രുചിയേറ്റുന്ന ഉപ്പിനെപോലെ സാംസിയുടെ ഭാഷയുടെ ലാവണ്യം വായനക്കാരന്‍ ഇഷ്ട്‌പെടുന്ന രീതിയിലാണ്.

ഒരു പക്ഷെ അമേരിക്കന്‍ സംസ്കാരത്തില്‍ അലിഞ്ഞ് ചേര്‍ന്ന് (Assimilation ), ദന്തഗോപുരങ്ങളില്‍ ഇരുന്ന് പൂര്‍വ്വികര്‍താലോലിച്ച ചില മിത്തുകളെ ഉന്മൂലനം (Deracination ) ചെയ്യാന്‍ വരും തലമുറയെ ചിന്തിപ്പിക്കാന്‍ ഈ നോവലിലെ കഥകള്‍ ഉത്സാഹിപ്പിച്ചേക്കാം. ഭാവിയെ എത്തിപ്പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ നഷ്ടപ്പെടുന്ന വര്‍ത്തമാന കാലവും പിന്നെ ഭാവിയില്‍ അതിനെ തിരിച്ചറിയുന്ന ബോധവും പ്രവാസിയെ വേദനിപ്പിച്ച്‌കൊണ്ടിരിക്കുന്നുവെന്ന് ഈ നോവല്‍ വായിച്ച് കഴിയുമ്പോള്‍ മനസ്സിലാകും.അതേ സമയം വ്യക്തിബന്ധങ്ങള്‍ പണത്തിന്റെ ദുര്‍ബ്ബലമായ നൂലില്‍ കെട്ടപ്പെടുകയും പൊട്ടിപോകയും ചെയ്യുന്നതും വളരെ പ്രകടമായി പ്രതിപാദിച്ചിട്ടുണ്ട്.. ശ്രീ സാംസി ഇതില്‍ എഴുതുന്നു: എല്ലാ കുടിയേറ്റക്കാരും കഥകള്‍ കൊണ്ടു നടക്കുന്നവരാണു്. അങ്ങനെ പുതിയ പുറപ്പാട്പുസ്തകങ്ങള്‍ എഴുതപ്പെടട്ടെ.ഈ പുസ്തകം വായിച്ച് അമേരിക്കന്‍ മലയാളികളുടെ ചരിത്രം ഇതാണു എന്ന് വായനകാരന്‍ ചിന്തിച്ച്‌പോകുന്ന തരത്തില്‍ വളരെ വിശ്വസനീയതയോടെ എഴുതപ്പെട്ട ഈ നോവല്‍ അങ്ങനെ ഒരു അപഖ്യാതി അച്ചെങ്കില്‍ തെറ്റിദ്ധാരണ വളര്‍ത്തുക കൂടി ചെയ്യാവുന്നതാണു്. വളരെയധികം പരിഹാസങ്ങള്‍ക്ക് ശരവ്യമായി തീര്‍ന്നിട്ടുള്ള അമേരിക്കന്‍ മലയാളി ഇത് യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ എഴുത്തുകാരന്‍ പിടിക്കുന്ന കണ്ണാടിയാണെന്ന് മനസ്സിലാക്കാതിരിക്കിച്ച.

വായനകാരന്റെ പ്രതികരണം (Reader Response) ഉണ്ടാകുന്ന വരെ പുസ്തകത്തിനു ഒരു അര്‍ത്ഥവുമിച്ച.പലരും പലതരത്തില്‍ ഒരു പുസ്തകം വായിക്കുന്നു അവരുടെ അഭിപ്രായങ്ങള്‍ പറയുന്നു.സ്വന്തം സംസ്കാരത്തിന്റെ ഉല്‍ക്രുഷ്ടത ഉയര്‍ത്തിപ്പിടിച്ച് മറ്റ് സംസ്കാരങ്ങളില്‍ നിന്ന് അകന്ന് കഴിയുമ്പോള്‍ (ethnocentric monoculturism) അത്തരം സംസ്കാരങ്ങളെ കുറിച്ച് ഒരു ജനതയക്ക് മനസ്സിലാകാനുള്ള അവസരം ലഭിക്കുന്നിച്ച. അതെ സമയം സ്വന്തം സംസ്കാരം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ തമ്മില്‍ തമ്മില്‍ അവരുടെ സംസ്കാരത്തെ ചൊച്ചി അഭിപ്രായ ഭിന്നതയുണ്ടാകാം (ethnocentric dissension) വാസ്തവത്തില്‍ ഈ രണ്ടു തത്വവിചാരങ്ങള്‍ ഒരു സമൂഹത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ഈ നോവല്‍ ദ്രുഷ്ടാന്തപ്പെടുത്തുന്നു.

ശ്രീ സാംസിയുടെ പുസ്തകത്തിനു ധാരാളം വായനകാര്‍ ഉണ്ടാകട്ടെ, അവരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും ശ്രീ സാംസിക്ക് അടുത്ത നോവല്‍ രചനയില്‍ മാര്‍ഗ്ഗദര്‍ശനമാകട്ടെ,പ്രചോദനമാകട്ടെ, പ്രതിഫലമാകട്ടെഎന്നാശംസിച്ച്‌കൊണ്ട് ഈ കുറിപ്പ് ഉപസംഹരിക്കുന്നു.

പുസ്തകത്തിന്റെ കോപ്പികള്‍ക്കായി ഇ-മലയാളിയുമായോ, ശ്രീ സാംസി കൊടുമണ്ണുമായോ (ഫോണ്‍: 516-270-4302) ബന്ധപ്പെടുക.

ശുഭം
imageRead More

Facebook Comments

Comments

1. andrew

2016-02-29 12:54:35

Sam C has accomplished a great task and a new approach to Novel writing. I too always felt like വിധ്യദരന്‍. Malayalees has a tendency to be thankless, having no gratitude and loyalty. Sam C has illustrated that very well. Lust and greed and pomp and pride of Malayalees is unique. Wishing you the best in future efforts.

Sri Sudhir deserves a lot of praise. He has devoted his time and writings to promote and develop and encourage many writers.

This article is special, so far he has written 100  നിരുപണം . He deserves a പൊന്നാട . Many may ignore unsung hero like you. But from my heart a പൊന്നാട

2. വിദ്യാധരൻ

2016-02-29 08:53:51

അമേരിക്കയിൽ പ്രസിടെന്റ് പദവിക്ക് വേണ്ടി മത്സരിക്കുന്നവരുടെ ജീവിത കഥകൾ വളരെ പ്രാധാന്യം ഉള്ളതാണ്.  കാരണം അമേരിക്കൻ കുടിയേറ്റ ചരിത്രവുമായി അതിനു അഭേദ്യമായ ബന്ധമുണ്ട്. പ്രസിഡന്റ് ക്ളിന്റെൺ,  പ്രസിഡന്റ് ഒബാമ, പ്ര്സിടെന്റ്റ് സ്ഥാനത്തേക്ക് മത്സരിച്ച് റോസ്പേരോ, ഹില്ലരി കിളിന്ടൺ, രൂബിയോ തുടങ്ങിയവരുടെ ജീവിത കഥകൾ ജീവിതത്തിൽ താങ്ങും തണലും ഇല്ലാതെ അമേരിക്കൻ സ്വപ്ന സാക്ഷാൽക്കാരത്തിനായി കുടിയെറിയവർക്ക് എന്നും ആവേശം പകരുന്നതാണ് .  ഇവരുടെ കഥകൾ ജന ഹൃദയങ്ങളിൽ തീവ്രമായ വികാര വിക്ഷോഭങ്ങൾ ഉണ്ടാക്കാൻ പരിയാപ്തമാണ്.  ഇവർ സ്വന്ത കഥകൾ പറയുന്നതിലും മറ്റുള്ളവരെ ജീവിക്കാനും വിജയിക്കാനും പ്രേരിപ്പിക്കുന്നതിൽ യാതൊരു വൈമനസ്യം ഇല്ലാത്തവരുമാണ്.  ഇവരുടെ ആതമാർതയെക്കുറിച്ച് എനിക്ക് ഒരിക്കലും സംശയം തോന്നിയിട്ടില്ല . ക്ഷന്തവ്യമല്ലാത്ത തെറ്റുകൾ ഇവർ ചെയ്യിതിട്ടില്ല

എന്നാൽ മലയാളി ആയാ ഞാനടക്കം ചോദിക്കണ്ട ഒരു ചോദ്യം നമ്മൾക്ക് ആരോടെങ്കിലും കടപ്പാടുണ്ടോ? ആത്മാർതയുണ്ടോ, കാരുണ്യം ഉണ്ടോ എന്നൊക്കെയാണ് ?  നമ്മളുടെ കഥകളിൽ സാധാരണ കാണാത്ത ഒന്നാണ് അതമാർതയില്ലായിമ.  ഇവിടുത്തെ ഓരോ മലയാളിക്കും ഒരു കഥയുണ്ട്. ആ കഥകളൊക്കെ അത്മാർത്തമായി എഴുതുകയാണെങ്കിൽ തീർച്ചയായും ബനിയാമിന്റെ ആട് ജീവിതത്തേക്കാളും മനോഹരമായ കൃതികൾ ഇവിടെ നിന്നും ഉണ്ടാകുമെന്നതിൽ തർക്കം ഇല്ല . എന്നാൽ എന്ത് ചെയ്യാം? അഹങ്കാരത്തിന്റെയും പോങ്ങച്ചത്തിന്റെയും നിഴലിൽ ഇരുന്നു ആർക്കും ജീവിത ഗന്ധികളയാ പച്ച മനുഷ്യന്റെ കഥ എഴുതാൻ കഴിയില്ലല്ലോ?  എങ്ങെനെങ്കിലും ഒരു കവിയോ കഥാകൃത്തോ എന്ന് പറയുന്നത് കേട്ട് സായൂജ്യം അടയണം അതിൽ കവിഞ്ഞു ആർക്ക് എന്ത്

എന്തായാലും സൗകര്യം കിട്ടുമ്പോൾ ഇത് വായിച്ചിട്ട് ഇതിൽ ആത്മാർഥത വല്ലതും ഉണ്ടോ എന്ന് നോക്കണം.

3. Mohan Parakovil

2016-02-29 07:45:18

അമേരിക്കൻ മലയാളി എഴുത്തുകാർ അവരുടെ കഥയോക്കെ എഴുതി ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുന്നത്  നല്ലത് തന്നെ മിക്കപ്പോഴും
(ബ്ന്യാമിനെപോലെ) അവിടത്തെ ഹതഭാഗ്യരെ
കതാപാത്രങ്ങളാക്കി കാണുമല്ലേ,  എങ്കിൽ നോവൽ
വിജയിക്കും

4. vayanakaran

2016-02-28 10:31:34

കഥയും കഥാപാത്രങ്ങളും തികച്ചും
സാങ്കല്പ്പികം എന്ന്  നോവലിൽ ശ്രീ സാംസി
എഴുതിയിട്ടുണ്ടൊ?

Leave a Reply

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നമ്മിലെ സീത (സായിസുമതി.വി.മേനോൻ, രാമായണ ചിന്തകൾ 11)

റവ. ബില്ലി ഗ്രഹാമിന്റെ ചെറുമകന് കോവിഡ്; നില ഗുരുതരം

കണക്ടിക്കട്ടിലെ ആദ്യ ഇന്ത്യൻ-അമേരിക്കൻ പബ്ലിക് ഹെൽത്ത് കമ്മീഷണറായി ഡോ. മനീഷ ജുത്താനി നിയമിതയാകുന്നു

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക; ഹൂസ്റ്റണില്‍ മികച്ച ശുഭാരംഭം

ഏഷ്യൻ അമേരിക്കൻ വിവേചനം (ബി ജോൺ കുന്തറ)

രാമായണത്തിലെ സഹോദര സ്‌നേഹം (രാമായണം - 4: വാസുദേവ് പുളിക്കല്‍)

THE UNSUNG HEROINE (Prof. Sreedevi Krishnan)

ഡാലസിൽ വി. അൽഫോൻസാമ്മയുടെ തിരുനാളിന് ഉജ്വല പരിസമാപ്തി.

മുന്‍ യുഎസ് സെനറ്ററെ ആക്രമിച്ചു ഫോണ്‍ തട്ടിയെടുത്തു

ഡെല്‍റ്റ വേരിയന്റ് വ്യാപനം; നിലവിലുള്ള യാത്രാ നിയന്ത്രണം തുടരുമെന്ന് വൈറ്റ് ഹൗസ്

ടെക്‌സസ്സില്‍ വെടിവെപ്പു നടത്തിയ പ്രതിയെ ജനകൂട്ടം കല്ലെറിഞ്ഞു കൊന്നു

വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിന് ഇല്ലിനോയ് യൂണിവേഴ്‌സിറ്റി ഇന്ത്യന്‍ ഓഫീസ് തുറക്കുന്നു

ഇ-മലയാളി അവാർഡ് ശനിയാഴ്ച (അമേരിക്കൻ തരികിട-181)

ബാബു വര്‍ഗീസ്: എഞ്ചിനിയറിംഗിലെ വിജയഗാഥ

പരിശുദ്ധ ബാവ തിരുമേനിക്ക് ചിക്കാഗോ ഓര്‍ത്തഡോക്‌സ് സമൂഹത്തിന്റെ ആദരാജ്ഞലികള്‍

ഹൂസ്റ്റണില്‍ പന്തുകളി മത്സരത്തിനിടെയുണ്ടായ വെടിവെയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു

ഇന്ത്യയിൽ നിന്നുള്ള  യാത്രാവിലക്ക് പിൻവലിക്കാനാകില്ലെന്ന് യു എസ്

ആമസോണിനെ  ഇനി  വീടിന്റെ താക്കോൽ ഏൽപ്പിക്കാം (മോ?)

കിറ്റും കിറ്റക്‌സും (വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍)

ഏലിയാമ്മ ഫിലിപ്പ് (94) ചിക്കാഗോയില്‍ അന്തരിച്ചു

ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2021-23 ലെ തിരഞ്ഞെടുപ്പു പ്രഖ്യാപനം

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ബാസ്‌കറ്റ്ബോള്‍ ടൂര്‍ണമെന്റ്

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കിഡ്‌സ് കോര്‍ണര്‍ പരിപാടി

മനുഷ്യകടത്ത് അപകടങ്ങളില്‍ ഇരകളാവുന്നവരില്‍ വാഹനം ഓടിക്കുന്നവരും (ഏബ്രഹാം തോമസ്)

ഷുഗർലാൻന്റിന് അഭിമാനമായി സിമോൺ മാനുവേലിന് ഒളിമ്പിക് മെഡൽ

കേരളം നിക്ഷേപ സൗഹൃദമാണോ? ഡിബേറ്റ് ഫോറം സംവാദം ജൂലൈ 30നു

'ട്രമ്പ് വാക്‌സിന്‍' എല്ലാവരും സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥനയുമായി സാറാ ഹക്കബി സാന്റേഴ്‌സ്

ഡാളസ്സിലെ താപനില ഈ വര്‍ഷം ആദ്യമായി മൂന്നക്കത്തിലേക്ക്

അത്മായ സിനഡിൻറെ പ്രസക്തിയും സാദ്ധ്യതകളും (ജോസഫ് മറ്റപ്പള്ളി)

ഹൗചിസ് പിന്‍ചക്രം (കാര്‍ട്ടൂണ്‍: സിംസണ്‍)

View More