ന്യൂയോര്‍ക്ക്: പത്മശ്രീ സുകുമാരിയുടെ `ഹായ്' കോമഡി സീരിയല്‍ മലയാളം ടിവിയില്‍
ജൂണ്‍ 13 മുതല്‍ രാത്രി എട്ടുമണിക്ക്. എല്ലാ വ്യാഴവും വെള്ളിയും രാത്രി
എട്ടുമണിക്കാണ് സംപ്രേഷണം.
ഒരു പൊങ്ങച്ചക്കാരിയായി വീട്ടമ്മയുടെ വേഷമാണ്
ഹായ് സീരിയലില്‍ സുകുമാരി അവതരിപ്പിക്കുന്നത്. `ഓമന' എന്ന വ്യത്യസ്‌തമായ ഈ
കഥാപാത്രം അമേരിക്കന്‍ മലയാളികളെ രസിപ്പിക്കുമ്പോള്‍ മലയാളത്തിന് ആ നിമിഷങ്ങള്‍
ഒരു നൊമ്പരംകൂടിയാകും.
അമേരിക്കയിലും കേരളത്തിലും ബിസിനസ് നടത്തുന്ന ബോബി
ജോസഫ് നിര്‍മ്മിക്കുന്ന ഈ സീരിയലില്‍ ടി.പി. മാധവന്‍ സുകുമാരിയുടെ ഭര്‍ത്താവായി
അഭിനയിക്കുന്നു.
ഏറ്റവും സുതാര്യമായ പാക്കേജിലൂടെ അമേരിക്കന്‍ മലയാളിയുടെ
കാഴ്‌ചയുടെ മധ്യസ്ഥനായ മലയാളം ഐപി ടിവി എം ബോക്‌സ് സംവിധാനത്തിന്റെ പ്രചാരം
`ഹായ്' സീരിയലിന്റേയും പ്രചാരമാകും. ഒപ്പം സുകുമാരിക്കുള്ള ആത്മസമര്‍പ്പണവും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.miptv.us. Phone: 1- 732 648 0576.