Image

AMERICA മലയാള പഠന സമ്മര്‍ ക്ലാസ് വാര്‍ഷികം

Published on 17 September, 2011
AMERICA മലയാള പഠന സമ്മര്‍ ക്ലാസ് വാര്‍ഷികം
ഹ്യൂസ്റ്റന്‍ : ഹ്യൂസ്റ്റന്‍ ഗ്രിഗോറിയല്‍ സ്റ്റഡി സര്‍ക്കിളിന്റെ ആഭിമുഖ്യത്തില്‍ നടത്തി വന്ന മധ്യവേനല്‍ സമ്മര്‍ മലയാള പഠന ക്ലാസിന്റെ മൂന്നാമത് വാര്‍ഷികം സെപ്റ്റംബര്‍ 4ന് ഹ്യൂസ്റ്റനിലെ പ്രെയര്‍ലാന്റ് സണ്‍റേയ്‌സ് ലേക്ക് കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. വൈകീട്ട് പൊതുസമ്മേളനം വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ജോര്‍ജ് കാക്കനാട് ഉല്‍ഘാടനം ചെയ്തു. പ്രധാന അധ്യാപകന്‍ ജോണ്‍ കുന്നത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫെര്‍ണാണ്ടസ് ചിറയത്ത് സ്വാഗതവും സതീഷ് രാജന്‍ നന്ദിയും രേഖപ്പെടുത്തി.

സിറില്‍ രാജന്‍ , എന്‍സി ജോയി, വെല്‍സി ഫിലിപ്പ്, സൂസ്സന്‍ വര്‍ഗീസ്, ജിനു ജയിംസ് എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. ജോനാഥന്‍ രാജന്‍ , ജോഷ്വാ രാജന്‍ എന്നിവരുടെ യുഗ്മ ഗാനങ്ങളും, ആല്‍വിന്‍ എബ്രാഹാം ജിതിന്‍ ജയിംസ് എന്നിവരുടെ ചെറുകഥകളും, മെറിന്‍ സന്തോഷ്, ആഷ്‌ലി സാബു, അലക്‌സിസ് സാബു എന്നിവരുടെ ഗാനങ്ങളും, കാഞ്ഞിരത്തിങ്കല്‍ സഹോദരങ്ങളായ എറിക്കും, ഓസ്റ്റിനും ചേര്‍ന്നവതരിപ്പിച്ച കവിത പാരായാണവും, ഷാരല്‍ സിബിയും ജിനു ജയിംസും ചേര്‍ന്നവതരിപ്പിച്ച നാടന്‍ പാട്ടുമൊക്കെ പഠിതാക്കളുടെ മലയാള ഭാഷപരിചയവും ഉച്ചാരണ ശുദ്ധിയും വ്യക്തമാക്കുന്നവയായിരുന്നു. ഷാലിന്‍
തുങ്ങിയിലിന്റെ വാദ്യോപകരണ സംഗീതവും എസ്‌ത്തേര്‍ ഫെര്‍ണ്ടാണ്ടിസ്, ക്രിസ്റ്റന്‍ രാജു, ക്രിസ്റ്റന്‍ ടെന്നീസന്‍ ദിവ്യാ തോമസ്, എന്നിവര്‍ ചേര്‍ന്നൊരുക്കിയ സിനിമാറ്റിക് ഡാന്‍സ്, എയിഞ്ചല്‍ സന്തോഷും, മിന്നു ജോഷിയും ചേര്‍ന്നവതരിപ്പിച്ച "മേരിക്കുണ്ടൊരു കുഞ്ഞാട് "എന്ന ചിത്രത്തിലെ ഫ്‌ളാഷ് ബാക്ക് നൃത്തം എന്നിവ പ്രത്യേകം ശ്രദ്ധേയമായി.

ഇവിടെ മലയാളം സമ്മര്‍ക്ലാസ് അധ്യാപകരായി സേവനമനുഷ്ഠിച്ച ജോണ്‍ കുന്നത്ത്, ഫെര്‍ണാണ്ടസ് ചിറയത്ത്, സൂസന്‍ വര്‍ഗീസ്, ജെസി സാബു കൂടാതെ വാളന്‍ഡീയേഴ്‌സായി പ്രവര്‍ത്തിച്ച സിബി ജേക്കബ്, ബിന്ദു വീട്ടില്‍ , ജിജി ജെയിംസ്, സിജി വര്‍ഗ്ഗീസ്, വല്‍സമ്മ രാജന്‍ , ജയിന്‍ മില്ലില്‍ എന്നിവര്‍ക്ക് നന്ദിസൂചകമായി മലയാള ഭാഷാ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ പൂച്ചെണ്ടുകളും ആശംസാ കാര്‍ഡുകളും നല്‍കി ആദരിച്ചു.

മൂന്നു വര്‍ഷമായി മധ്യവേനല്‍ അവധികാലത്ത് ഹാരിസ് കൗണ്ടി പബ്ലിക് ലൈബ്രറി ഹാളില്‍ വെച്ച് വിജയകരമായി നടത്തിവരുന്ന മലയാള പഠന ക്ലാസിന്റെ ആനിവേര്‍സറി യോഗവും കലാപരിപാടികളും ദേശീയഗാനാലാപത്തോടെ പര്യവസാനിച്ചു. കേരളത്തിന് പുറത്ത് ജനിച്ച് വളര്‍ന്ന് ഇംഗ്ലീഷ് മാത്രം ജന്‍മനാല്‍ പരിചയിച്ച ഈ കുട്ടികളുടെ മലയാള ഭാഷയോടുള്ള സമീപനവും കേരളതനിമയാര്‍ന്ന കലാപ്രകടനങ്ങളും ഏവരുടേയും മുക്തകണ്ഠമായ പ്രശംസയ്ക്ക് അര്‍ഹമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക