Image

അലാസ്കയിലും കൊടിനാട്ടി: യുഎസ് സെനറ്റിൽ ഡെമോക്രാറ്റിക് ഭൂരിപക്ഷം 56-44 (പിപിഎം)

Published on 18 November, 2026
അലാസ്കയിലും കൊടിനാട്ടി: യുഎസ് സെനറ്റിൽ ഡെമോക്രാറ്റിക് ഭൂരിപക്ഷം 56-44 (പിപിഎം)

യുഎസ് സെനറ്റിലേക്കു ഫലപ്രഖ്യാപനം ബാക്കി നിന്ന ഏക സീറ്റായ അലാസ്കയും ഡെമോക്രാറ്റുകൾ പിടിച്ചെടുത്തതോടെ ചരിത്രമായ ബ്ലൂ സുനാമിയിൽ പാർട്ടിയുടെ സെനറ്റ് ഭൂരിപക്ഷം 56-44 ആയി. മുൻ കോൺഗ്രസ് അംഗമായ ഡെമോക്രാറ്റ് മേരി പെൽടോള റിപ്പബ്ലിക്കൻ സെനറ്റർ ഡാൻ എസ്. സള്ളിവനെതിരെ വിജയം നേടിയതായി ചൊവാഴ്ച്ച രാത്രി അസോസിയേറ്റഡ് പ്രസ് അറിയിച്ചു.

പെൽടോള 50.12% (144,302 വോട്ട്) നേടിയപ്പോൾ സള്ളിവനു ലഭിച്ചത് 45.80% ആണ്: 131,844 വോട്ട്.

വലത്തോട്ടു ചാഞ്ഞു നിന്നു റിപ്പബ്ലിക്കൻ പാർട്ടിക്കു കോട്ടയായിരുന്ന അലാസ്‌കയിൽ നിന്നുള്ള വിജയത്തോടെ ഡെമോക്രാറ്റുകൾക്കു ഒരു പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ് സെനറ്റിൽ ലഭ്യമായത്.

2022ൽ കോൺഗ്രസിൽ എത്തിയ ആദ്യാ ആദിമ നിവാസി (Native) എന്ന ബഹുമതി നേടിയ പെൽടോള അലാസ്‌കയിൽ നിന്ന് 2015നു ശേഷം സെനറ്റിൽ എത്തുന്ന ആദ്യ ഡെമോക്രാറ്റുമായി. മിനസോട്ടയിൽ നിന്നു സെനറ്റിലേക്കു ജയിച്ച പെഗ്ഗി ഫ്ളാനഗൻ (ഡെമോക്രാറ്റ്) ആണ് സെനറ്റിലെ മറ്റൊരു ആദിമ നിവാസി അംഗം.

ഗ്രാമീണ മേഖല കൂടുതലുള്ള അലാസ്‌കയിൽ രണ്ടു തവണ സെനറ്ററായ സള്ളിവനെതിരെ കാര്യമായ പ്രതീക്ഷയൊന്നും ഇല്ലാതെയാണ് പെൽടോള പോരാട്ടം തുടങ്ങിയത്. എന്നാൽ ഉയർന്ന ജീവിതച്ചെലവും ഇന്ധനവിലയിലെ കുതിപ്പും പ്രസിഡന്റ് ട്രംപിന്റെ താരിഫും യുദ്ധവും മൂലം ഉണ്ടായതാണെന്ന അവരുടെ വാദം ജനങ്ങൾ ഏറ്റെടുത്തു.

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഗ്യാസ് വില $8 വരെ എത്തിയിരുന്നു. 

അലാസ്ക നിയമസഭാംഗമായിരുന്ന പെൽടോള മൽസ്യവ്യവസായിയുമാണ്. "മൽസ്യം, കുടുംബം, സ്വാതന്ത്ര്യം" എന്നിങ്ങനെയാണ് അവരുടെ പരിചിതമായ മുദ്രാവാക്യം. 

Dems hit 56-44 in Senate, flipping Alaska  
 

Join WhatsApp News
Josecheripuram 2026-11-18 12:16:41
America has to focus on Americans,let other countries deal with their problems, we have enough problems to deal within.
Truth and justice 2026-11-18 18:18:48
This all happened as a result of high price starting with gas.The administration have to monitor high prices for day to day needs for the people when they go to market
The truth 2026-11-19 01:32:15
America is an immigrant country. Also the country is mostly running by their tax money. Those who become in power must be consider tax payers issues within the country; racial and one man show actions will wipe them out forever. That is the result!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക