
ചൈനീസ് ചാര വനിതയുമായുള്ള രഹസ്യ ബന്ധത്തിന്റെ പേരിൽ കമ്പനി പുറത്താക്കിയ സി ഇ ഓ: ജെൻസെൻ ഹുവാങിനെ തിരിച്ചെടുക്കുന്ന പ്രശ്നമില്ലെന്നു എൻവിഡിയ ബോർഡ് ചെയർമാൻ ഹാർവി ജോൺസ് ചൊവാഴ്ച്ച വ്യക്തമാക്കി.
തിരിച്ചു വരാൻ ഹുവാങ് ശ്രമിച്ചെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. പുതിയ സി ഇ ഒയെ കണ്ടെത്താൻ കമ്പനി ശ്രമിച്ചു വരികയാണ്. രാജ്യരക്ഷ ഉറപ്പാക്കാൻ മേൽനോട്ടത്തിന് ഒരു കമ്മിറ്റിയെയും നിയമിക്കും.
പ്രസിഡന്റ് ട്രംപിന്റെ പിന്തുണയുള്ള ഹുവാങിനെ വീണ്ടും സി ഇ ഓ ആക്കാൻ ഊർജിത ശ്രമവുമായി രംഗത്തിറങ്ങിയവരിൽ ശതകോടീശ്വരൻ ഇലോൺ മസ്‌കും ഉൾപ്പെടുന്നു.
ജോൺസ് പറഞ്ഞു: "ജെൻസെൻ ഹുവാങ് പ്രസിഡന്റ്, സി ഇ ഒ, ബോർഡ് മെംബർ സ്ഥാനങ്ങൾ സ്വയം ഒഴിഞ്ഞതാണ്. എൻവിഡിയ ബോർഡ് ഒറ്റക്കെട്ടായി അദ്ദേഹത്തിന്റെ രാജി സ്വീകരിക്കയും ചെയ്തു. അദ്ദേഹത്തെ വീണ്ടും സി ഇ ഒ ആക്കാൻ ബോർഡ് ഉദ്ദേശിക്കുന്നില്ല."
രാജിയിലേക്കു നയിച്ച സാഹചര്യങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്കു മറുപടി നൽകാൻ തയാറില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. "ഉചിതമായ സമയത്തു ബോർഡ് കൂടുതൽ കാര്യങ്ങൾ പറയും. ഓഹരി ഉടമകളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ കമ്പനി ഉടൻ നേരിടുന്ന പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യാൻ ബോർഡ് ഊർജിതമായി പ്രവർത്തിക്കയാണ്."
പുതിയ സി ഇ ഒയെ കമ്പനിക്കുള്ളിലും പുറത്തും തിരയുമെന്നു അദ്ദേഹം വ്യക്തമാക്കി. എത്രയും വേഗം നിയമനം നടത്തും. പക്ഷെ ഏറ്റവും യോഗ്യനായ ആളെ കണ്ടെത്തണം. വളരെ ഗൗരവമായാണ് ഈ ദൗത്യം നിറവേറ്റുന്നത്."
രാജിവച്ച ശേഷം കമ്പനി ജീവനക്കാരും നിക്ഷേപകരും മറ്റുമായി നിരവധി പേർ തിരിച്ചു വരാൻ ആവശ്യപ്പെട്ടു തന്നെ വിളിച്ചിട്ടുണ്ടെന്നു ഹുവാങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഓഹരി ഉടമകളുടെയും ജീവനക്കാരുടെയും അമേരിക്കയുടെയും താല്പര്യങ്ങൾ കണക്കിലെടുത്തു ബോർഡ് അങ്ങിനെയൊരു തീരുമാനം എടുത്താൽ അതു സ്വീകരിച്ചു തിരിച്ചെത്താൻ എനിക്ക് അഭിമാനമേയുള്ളൂ."
വരുമാനത്തിൽ വൻ കുതിപ്പ്
എൻവിഡിയ കഴിഞ്ഞ ക്വാർട്ടറിൽ ഇതാദ്യമായി $100 ബില്യൺ വില്പന നടത്തിയെന്നു കണക്കുകൾ കാണിക്കുന്നു. കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയാണിത്. ഹുവാങിന്റെ നേതൃത്വത്തിൽ കമ്പനി കൈവരിച്ച അസാമാന്യ മുന്നേറ്റത്തിന്റെ തെളിവാണിത്.
ഒക്ടോബറിൽ അവസാനിച്ച മൂന്നു മാസത്തെ വരുമാനം $115.8 ബില്യനും ലാഭം $65.3 ബില്യനുമാണ്. അടുത്ത ക്വാർട്ടറിൽ $130 ബില്യൺ പ്രതീക്ഷിക്കുന്നു.
Nvidia Board rules out Jensen Huang's return as CEO