Image

വിദ്യാർഥികൾക്കും മാധ്യമ പ്രവർത്തകർക്കും ഡി എച് എസ് കൊണ്ടുവന്ന നിയന്ത്രണം കോടതി റദ്ദാക്കി (പിപിഎം)

Published on 17 November, 2026
വിദ്യാർഥികൾക്കും മാധ്യമ പ്രവർത്തകർക്കും ഡി എച് എസ് കൊണ്ടുവന്ന നിയന്ത്രണം കോടതി റദ്ദാക്കി (പിപിഎം)

വിദേശ വിദ്യാർഥികൾക്കും മാധ്യമ പ്രവർത്തകർക്കും യുഎസിൽ തങ്ങാൻ കഴിയുന്ന കാലാവധി വെട്ടിച്ചുരുക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ് യുഎസ് ഫെഡറൽ കോടതി റദ്ദാക്കി. ഉത്തരവ് 'സ്വേച്ഛാപരവും അസ്ഥിരവും വിവേചനത്തിന്റെ ദുരുപയോഗവും' ആണെന്നു ഡിസ്‌ട്രിക്‌ട് ജഡ്ജ് എഫ്. ഡെന്നിസ് സെയ്‌ലർ കണ്ടു. നിയമാനുസൃതവുമല്ല അത്.

ജൂലൈ 17നു ഫെഡറൽ റജിസ്റ്ററിൽ പ്രസിദ്ധീകരിച്ച ചട്ടം അനുസരിച്ചുള്ള നിയന്ത്രണം സെപ്റ്റംബറിൽ കോടതി തടഞ്ഞിരുന്നു. ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് ഈ നിയന്ത്രണത്തെ ന്യായീകരിക്കുന്ന വാദങ്ങൾ അവതരിപ്പിച്ചിട്ടില്ല. അതു കൊണ്ട് ഉണ്ടാവുന്ന ചെലവും പ്രയോജനങ്ങളും വേണ്ട വിധം വിലയിരുത്തിയിട്ടുമില്ല.

തട്ടിപ്പ് തടയാനും രാജ്യരക്ഷ ഉറപ്പാക്കാനുമാണ് നിയന്ത്രണം എന്ന വാദം നിലനിൽക്കുന്നതല്ല.

US judge strikes down restrictions for foreign students, journalists

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക