Image

ഫ്ലൈറ്റുകൾ തിങ്കളാഴ്ചയോടെ സാധാരണ ഗതിയിലാകുമെന്നു ഡഫി; ബൈഡനു മേൽ കുറ്റം ചാരുന്നു (പിപിഎം)

Published on 16 November, 2026
ഫ്ലൈറ്റുകൾ തിങ്കളാഴ്ചയോടെ സാധാരണ ഗതിയിലാകുമെന്നു ഡഫി; ബൈഡനു മേൽ കുറ്റം ചാരുന്നു (പിപിഎം)

യുഎസ് വ്യോമഗതാഗതം തിങ്കളാഴ്ചയോടെ സാധാരണ ഗതിയിൽ ആകുമെന്നു ട്രാൻസ്‌പോർട്ടേഷൻ സെക്രട്ടറി ഷോൺ ഡഫി ഞായറാഴ്ച പറഞ്ഞു. വെള്ളിയാഴ്ച്ച ഉണ്ടായ സ്തംഭനത്തിനു ശേഷം മില്യൺ കണക്കിനു യാത്രക്കാരാണ് ദുരിതത്തിലായത്.

പരാജയത്തിന്റെ കാരണങ്ങൾ അന്വേഷിച്ചു വരികയാണെന്നു പറഞ്ഞ ഡഫി ഉപകരണങ്ങളുടെ തകരാറുകൾക്കു മുൻ പ്രസിഡന്റ് ജോ ബൈഡനു നേരെ വിരൽ ചൂണ്ടി. "അതിനു ഞാൻ കുറ്റക്കാരനല്ല, മാപ്പു ചോദിക്കാൻ ഉദ്ദേശവുമില്ല."  

എന്നാൽ $50 ബില്യൺ വേണമെന്ന അദ്ദേഹത്തിന്റെ ആവശ്യം അന്യായമാണെന്നു ഡെമോക്രാറ്റുകൾ പറഞ്ഞു. ട്രാൻസ്പോർട്ടേഷന് അനുവദിച്ച $12.5 ബില്യണിൽ നിന്ന് എന്തുകൊണ്ടാണ് വെറും $1 ബില്യൺ മാത്രം ചെലവാക്കിയതെന്നു റെപ്. റിക്ക് ലാർസണും റെപ്. ആന്ദ്രേ കാഴ്സണും ചോദിച്ചു.

US flights should return to normal Monday 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക