Image

അലാസ്ക സെനറ്റ് മത്സരത്തിൽ ഡെമോക്രാറ്റ് 50% കടന്നു; 4% ലീഡോടെ വിജയത്തോടു അടുക്കുന്നു (പിപിഎം)

Published on 16 November, 2026
അലാസ്ക സെനറ്റ് മത്സരത്തിൽ ഡെമോക്രാറ്റ് 50% കടന്നു; 4% ലീഡോടെ വിജയത്തോടു അടുക്കുന്നു (പിപിഎം)

അലാസ്‌കയിൽ നിന്നു യുഎസ് സെനറ്റിലേക്കു മത്സരിക്കുന്ന ഡെമോക്രാറ്റ് മേരി പെൽടോള വിജയത്തിന് ആവശ്യമായ 50% കടന്നു. റിപ്പബ്ലിക്കൻ ഡാൻ സള്ളിവനെതിരെ 4% ലീഡ് നേടുകയും ചെയ്തു.

ഏറ്റവും ഒടുവിൽ ലഭ്യമായ അനൗദ്യോഗിക കണക്കനുസരിച്ചു പെൽടോള 50.1% (140,637 വോട്ട് ) ആണ് നേടിയിട്ടുള്ളത്. സള്ളിവൻ 46.1% (129,424 വോട്ട്). റാങ്ക്ഡ് ചോയ്സ് നിയമമുള്ള സംസ്ഥാനത്തു 50% കടന്നാൽ മാത്രമേ റൺ-ഓഫ് ഒഴിവാക്കാൻ കഴിയൂ.

അമേരിക്കൻ ആദിമ നിവാസി വിഭാഗത്തിൽ പെട്ട പെൽട്ടോള വിജയം കണ്ടാൽ ഡെമോക്രാറ്റുകൾക്കു സെനറ്റിൽ 56 സീറ്റാവും. റിപ്പബ്ലിക്കൻ പാർട്ടിക്ക് 44 സീറ്റും. 

ഇനിയും 11,2026,000 വോട്ടുകൾ എണ്ണാനുണ്ട്.

പെൽടോള 50.1% നേടിയതു കൊണ്ടു റൺ-ഓഫ് ഒഴിവാകുമെങ്കിലും ഔദ്യോഗിക അറിയിപ്പു വരുന്നതു വരെ ഫലം കാക്കണം.  

ഡെമോക്രാറ്റുകൾ വിജയിക്കും എന്ന് കരുതാവുന്ന മത്സരമാണിതെന്നു എൻ ബി സി ന്യൂസ് പറഞ്ഞു. അവർ 95% ഉറപ്പാണ് നൽകുന്നത്.

ശേഷിക്കുന്ന ഏക സെനറ്റ് മത്സരവും ഡെമോക്രാറ്റിക് വിജയം തന്നെ കാണുമെന്നു 'യുഎസ്എ ടുഡേ' പറഞ്ഞു.

Democrat crosses 50% with 4% lead in Alaska Senate race 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക