Image

ഇറാനെതിരെ യുഎസ്-ഇസ്രയേലി ആക്രമണം ഉടൻ ഉണ്ടാവാൻ സാധ്യതയെന്നു റിപ്പോർട്ട് (പിപിഎം)

Published on 16 November, 2026
ഇറാനെതിരെ യുഎസ്-ഇസ്രയേലി ആക്രമണം ഉടൻ ഉണ്ടാവാൻ സാധ്യതയെന്നു റിപ്പോർട്ട് (പിപിഎം)

ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പടിയിറങ്ങും മുൻപ് യുഎസും ഇസ്രയേലും ചേർന്നു ഇറാനെതിരെ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നു 'ന്യൂ യോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്തു. സാമ്പത്തികമായി തകർക്കാൻ ഊർജ കേന്ദ്രങ്ങൾ ആക്രമിക്കുക എന്നതാണ് ആലോചനയിൽ.

എന്നാൽ യുദ്ധത്തിനു വീണ്ടും പോകാൻ നിർബന്ധിക്കുന്ന സാഹചര്യം നിലവിലില്ല എന്നാണ് ഇസ്രയേലി ഇന്റലിജൻസ് റിപ്പോർട്ട്. യുദ്ധം വേണ്ട എന്നു സൈനിക നേതാക്കളും നെതന്യാഹുവിനെ ഉപദേശിച്ചിട്ടുണ്ടെന്നാണ് ഇസ്രയേലി മാധ്യമങ്ങൾ പറയുന്നത്.  

ഇറാന്റെ കൈയ്യിൽ ഇപ്പോഴും 2,500 വരെ മിസൈലുകൾ ഉണ്ടെന്നാണ് യുഎസ് ഇന്റൽ റിപ്പോർട്ട്. കൂടുതൽ ആയുധങ്ങൾ അവർ നിർമിക്കുന്നുണ്ട്. 

മൂന്നാമതൊരു യുഎസ് വിമാനവാഹിനി കപ്പൽ കൂടി നാവിക  ഉപരോധം നടപ്പാക്കാൻ മിഡിൽ ഈസ്റ്റിൽ  എത്തിയിട്ടുണ്ട്. യുഎസ്എസ് തിയഡോർ റൂസ്‌വെൽറ്റ് ഞായറാഴ്ച്ച സെന്റ്‌കോമിന്റെ നടപടികളിൽ ചേർന്നുവെന്നു എ ബി സി റിപ്പോർട്ട് ചെയ്തു. യുഎസ്എസ് ജോർജ് ഡബ്ലിയു ബുഷ്, യുഎസ്എസ് ജോർജ് വാഷിംഗ്ടൺ എന്നിവ നേരത്തെ തന്നെ അറബിക്കടലിലുണ്ട്. മൊത്തം 20 യുഎസ് നേവി കപ്പലുകളാണ് ഉപരോധം നടപ്പാക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക