Image

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്; സംഭവം രാത്രി 12 മണിയോടെ

Published on 15 November, 2026
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്; സംഭവം രാത്രി 12 മണിയോടെ

തൃശൂര്‍: കാട്ടൂര്‍ പൊഞ്ഞനത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റു. പൊഞ്ഞനം പുതുക്കുളത്തിന് സമീപം തെക്കുംപുറം വീട്ടില്‍ ഷൈനിന്റെ ഭാര്യ അബിത (43)യ്ക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ രാത്രി 12 മണിയോടെയായിരുന്നു അപകടം. ചൊവ്വൂര്‍ മരക്കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ഭര്‍ത്താവ് ഷൈന്‍ ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. അബിത അടുക്കളയോട് ചേര്‍ന്നുള്ള കിടപ്പുമുറിയില്‍ പായയിലും മക്കളായ ആര്‍ദ്ര, ശിവേന്ദ്ര, പാര്‍ഥിവ് എന്നിവര്‍ കട്ടിലിലുമായി ഉറങ്ങുകയായിരുന്നു.

അടുക്കളയിലെ വിറകടുപ്പില്‍ വെള്ളം ചൂടാക്കാന്‍ വെച്ചിരുന്നു. ഇതില്‍നിന്ന് തീ ഗ്യാസ് സിലിണ്ടറിലേക്ക് പടര്‍ന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ അടുക്കള ഭാഗം പൂര്‍ണമായും തകര്‍ന്നു. വീടിന്റെ മറ്റു മുറികളിലെ ജനല്‍ച്ചില്ലുകള്‍, വാതിലുകള്‍, ടൈലുകള്‍ എന്നിവയ്ക്കും കേടുപാടുകള്‍ സംഭവിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക