Image

മദ്യലഹരിയില്‍ ഒരു വയസുകാരിയായ മകളെ തറയിലടിച്ച് കൊലപ്പെടുത്തി; പിതാവ് കസ്റ്റഡിയില്‍

Published on 15 November, 2026
മദ്യലഹരിയില്‍  ഒരു വയസുകാരിയായ മകളെ തറയിലടിച്ച് കൊലപ്പെടുത്തി; പിതാവ് കസ്റ്റഡിയില്‍

ആലപ്പുഴ: മദ്യലഹരിയില്‍ ഭാര്യയുടെ മടിയിലിരുന്ന ഒരു വയസ്സുകാരിയായ മകളെ ബലമായി പിടിച്ചുവാങ്ങി തറയിലടിച്ച് കൊലപ്പെടുത്തിയതായി പിതാവിനെതിരെ ആരോപണം. മാവേലിക്കര കുറത്തിക്കാട് മങ്കാംകുഴിയിലാണ് സംഭവം. അസം സ്വദേശികളായ പരിതോഷ് മൊണ്ടേല്‍, റോണ്ട് വാലി ദമ്പതികളുടെ മകള്‍ ദീപികയാണ് മരിച്ചത്. സംഭവത്തില്‍ പിതാവ് പരിതോഷ് മൊണ്ടേലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച രാത്രി പത്തരയോടെയാണ് കുട്ടിയെ മരിച്ച നിലയില്‍ ദമ്പതികള്‍ മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചത്. കുട്ടിയെ പരിശോധിച്ച ഡ്യൂട്ടി ഡോക്ടര്‍ ശരീരത്തില്‍ പരിക്കുകളുടെ പാടുകള്‍ കണ്ടെത്തി. മരണത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് ഡോക്ടര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

മാതാവും കുട്ടികളും പരിതോഷ് മൊണ്ടേലും ഉൾപ്പെടെയുള്ളവർ 15 ദിവസം മുമ്പാണ് അസമിൽനിന്ന് കുറത്തിക്കാടുള്ള വാടകവീട്ടിൽ എത്തിയത്. മുൻപ് ഇയാൾ ഈ വീട്ടിൽ താമസിച്ചിരുന്നു. ഇതിനുശേഷമാണ് 15 ദിവസം മുൻപ് ഭാര്യയെയും കുട്ടികളെയും ഇവിടെ എത്തിച്ചത്. യുവതിയും പരിതോഷും ഒരുമിച്ചാണ് താമസിച്ചിരുന്നത്. നിയമപരമായി വിവാഹബന്ധമില്ല. അസമിൽ താമസിച്ച കാലത്തും ഇയാൾ യുവതിയെയും കുട്ടികളെയും നിരന്തരം ഉപദ്രവിച്ചതായാണ് വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക