
മസ്കകറ്റ്: അണ്ടർ19 ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെ തകർത്ത് കിരീടം ചൂടി ഇന്ത്യ. പാകിസ്ഥാനെ ഒരൊറ്റ വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യയുടെ വിജയം. 338 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അവസാന ഓവറിൽ ഒരു വിക്കറ്റ് ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു. ലക്ഷ്യത്തിലെത്തുകയായിരുന്നു.
മോഹിത് ഉൽവയുടെയും സി.വി.എൻ.വി സുഭാഷിന്റെയും നിർണായക ബാറ്റിങ്ങാണ് ഇന്ത്യയുടെ വിജയത്തിൽ വഴിത്തിരിവായത്. മോഹിത് 26 പന്തിൽ 49 റൺസും സുഭാഷ് എട്ട് പന്തിൽ 11 റൺസും നേടി. 49-ാം ഓവറിൽ ഇരുവരും ചേർന്ന് 17 റൺസ് അടിച്ചെടുത്തതോടെ ഇന്ത്യ വിജയത്തിന് തൊട്ടരികിലെത്തി. അവസാന പന്തിൽ മൂന്ന് റൺസ് വേണ്ടിയിരിക്കെ ബൗണ്ടറി നേടി മോഹിത് ഇന്ത്യയുടെ കിരീടസ്വപ്നം യാഥാർഥ്യമാക്കി.
നേരത്തെ ഓപ്പണർമാരായ ലക്ഷ്യ റായ്ചന്ദാനിയും ആര്യവീർ സെവാഗും അർധസെഞ്ചുറികളുമായി ഇന്ത്യയുടെ വിജയപ്രതീക്ഷ നിലനിർത്തി. ലക്ഷ്യ 101 പന്തിൽ 80 റൺസെടുത്തപ്പോൾ ആര്യവീർ 61 പന്തിൽ 58 റൺസും നേടി. 32 പന്തിൽ 47 റൺസെടുത്ത മനാൽ ചൗഹാനും നിർണായക സംഭാവന നൽകി. 48-ാം ഓവറിൽ പുറത്താകുന്നതിന് മുമ്പ് മോഹിതിനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ടും മനാൽ പടുത്തുയർത്തി. അവസാന പന്തിലെ ആ ബൗണ്ടറിയോടെ പാകിസ്ഥാനെ മറികടന്ന ഇന്ത്യ അണ്ടർ 19 ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി.