Image

എൽപിഎസ്ടി സമരത്തിൽ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്ന് എം.വി. ഗോവിന്ദൻ

Published on 15 November, 2026
എൽപിഎസ്ടി സമരത്തിൽ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്ന് എം.വി. ഗോവിന്ദൻ

തൃശൂർ: എൽഎപിഎസ്ടി സമരത്തിൽ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇടത് സർക്കാർ അധികാരത്തിലിരിക്കുമ്പോൾ സമരപ്പന്തലിൽ പോവുകയും തങ്ങൾ അധികാരത്തിലെത്തിയാൽ ഒരാഴ്ച കൊണ്ട് പ്രശ്നം പരിഹരിക്കുമെന്നുമാണ് അന്നത്തെ പ്രതിപക്ഷ നേതാവ് പറഞ്ഞതെന്നും എന്നാൽ ഇപ്പോൾ തിരിഞ്ഞു നോക്കാത്ത സ്ഥിതിയാണെന്നുമാണ് എം.വി. ഗോവിന്ദൻ പറയുന്നത്.

എൽഎപിഎസ്ടി സമരസമിതി സെക്രട്ടറി എസ്. വളർമതിയുടെ ആരോഗ‍്യനില ഗുരുതരമെന്നാണ് റിപ്പോർട്ടുകളെന്നും ഗോവിന്ദൻ പറഞ്ഞു. വിദ‍്യാർഥി- അധ‍്യാപക അനുപാതം കുറയ്ക്കണം എന്ന ആവശ‍്യവുമായാണ് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധിക്കുന്നത്. പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്നതിനു മുൻപ് നിയമനം നടത്തണമെന്നാണ് വളർമതിയുടെ ആവശ‍്യം.

സമരത്തിന് പിന്തുണയുമായി സിപിഎം, കോക്രോച്ച് ജനതാ പാർട്ടി അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം സമരപ്പന്തൽ പൊലീസ് പൊളിച്ചു നീക്കിയതിനെതിരേ വലിയ വിമർശനമാണ് ഉ‍യർന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക