
തിരുവനന്തപുരം: സംസ്ഥാനത്തെ ആര്‍എസ്എസ് സംഘടനാ സംവിധാനം സമൂലമായി പുനഃസംഘടിപ്പിക്കുന്നു. നിലവില്‍ ഉത്തര, ദക്ഷിണ പ്രാന്തങ്ങളായി പ്രവര്‍ത്തിക്കുന്ന കേരളത്തെ അടുത്ത വര്‍ഷം മാര്‍ച്ചോടെ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിങ്ങനെ മൂന്ന് സംഭാഗുകളായി (ഡിവിഷന്‍) വിഭജിക്കാനാണ് ആലോചന. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകള്‍ കോഴിക്കോട് സംഭാഗിലും തൃശൂര്‍ മുതല്‍ കോട്ടയം വരെയുള്ളവ എറണാകുളം സംഭാഗിലും ബാക്കിയുള്ളവ തിരുവനന്തപുരം സംഭാഗിലും ഉള്‍പ്പെടും. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ശാഖകളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വികേന്ദ്രീകരിച്ച് കാര്യക്ഷമമാക്കാനാണ് ഈ നീക്കം.
ദേശീയതലത്തില്‍ 46 പ്രാന്തങ്ങളെ 90 സംഭാഗുകളായി പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലും മാറ്റങ്ങള്‍ വരുന്നത്. കേരളവും തമിഴ്‌നാടും ഉള്‍പ്പെടുന്ന ദക്ഷിണ ക്ഷേത്രത്തിന് കീഴിലായിരിക്കും പുതിയ മൂന്ന് വിഭാഗങ്ങളും പ്രവര്‍ത്തിക്കുക. ഓരോ സംഭാഗിനും പ്രത്യേക സംഘചാലക്, കാര്യവാഹ് ഉള്‍പ്പെടെയുള്ള ചുമതലക്കാരുണ്ടാകും. എന്നാല്‍ കേരള പ്രദേശിന് സംഘചാലക് ഉണ്ടായിരിക്കില്ല.
പുതിയ പരിഷ്‌കാരം നിലവില്‍ വരുന്നതോടെ നിലവിലുള്ള രണ്ട് 'പ്രാന്ത പ്രചാരക്' പദവികള്‍ ഇല്ലാതാവുകയും സംസ്ഥാനത്തിന് മുഴുവനായി ഒരൊറ്റ 'പ്രദേശ് പ്രചാരക്' ചുമതലയേല്‍ക്കുകയും ചെയ്യും. ഇത് ബിജെപി ഉള്‍പ്പെടെയുള്ള പോഷക സംഘടനകളുമായുള്ള ആശയവിനിമയവും ഏകോപനവും കൂടുതല്‍ ശക്തമാക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഡിസംബര്‍ അവസാനം ചേരുന്ന ഉന്നതതല യോഗത്തിന് ശേഷം 2027 മാര്‍ച്ചില്‍ നടക്കുന്ന അഖില ഭാരതീയ പ്രതിനിധി സഭയില്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.