Image

ടെക്സസ്, സൗത്ത് കരളിന, മിഷിഗൺ, ഒഹായോ സെനറ്റ് മത്സരങ്ങളിൽ ഡെമോക്രാറ്റുകൾക്കു ലീഡ് (പിപിഎം)

Published on 04 November, 2026
ടെക്സസ്, സൗത്ത് കരളിന, മിഷിഗൺ, ഒഹായോ സെനറ്റ് മത്സരങ്ങളിൽ ഡെമോക്രാറ്റുകൾക്കു ലീഡ് (പിപിഎം)

ടെക്സസിൽ നിന്ന്‌ യുഎസ് സെനറ്റിലേക്കുള്ള അതിനിർണായകമായ മത്സരത്തിൽ ഡെമോക്രാറ്റ് ജെയിംസ് തലറിക്കോ കനത്ത ലീഡ് നേടിയതായി 'ന്യൂ യോർക്ക് ടൈംസ്.' 38% വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ തലറിക്കോ 58.3% വോട്ട് നേടിയിട്ടുണ്ട്: 2,290,950. പ്രസിഡന്റ് ട്രംപിന്റെ സ്വന്തം സ്ഥാനാർഥിയായ അറ്റോണി ജനറൽ കെൻ പാക്ക്സ്റ്റൻ 40.1% വോട്ടുമായി (1,576,541) ഏറെ പിന്നിലാണ്.

സൗത്ത് കരളിനയിൽ 65% എണ്ണിക്കഴിഞ്ഞപ്പോൾ ഡെമോക്രാറ്റ് ആനി ആൻഡ്രൂസ് 53.6% നേടി (701,061) മുന്നിൽ നിൽക്കുന്നു. അന്തരിച്ച റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്‌സെ ഗ്രെയമിന്റെ സഹോദരി ഡാർലിൻ ഗ്രെയം 583,465 (44.6%) മാത്രമേ നേടിയിട്ടുള്ളൂ.

മിഷിഗണിൽ അറബ് വംശജൻ അബ്ദുൾ എൽ സായിദിനു മുന്നേറ്റമുണ്ട്. 13% വോട്ട് എണ്ണിയപ്പോൾ അദ്ദേഹം 55.8% (347,674) നേടി. റിപ്പബ്ലിക്കൻ മൈക്ക് റോജേഴ്സിനു 42.6% (265,686) ആണ് ലഭിച്ചിട്ടുള്ളത്.  

ഒഹായോവിൽ 53% എണ്ണിയപ്പോൾ ഡെമോക്രാറ്റ് ഷെറോഡ് ബ്രൗൺ മികച്ച ലീഡ് നേടി: 1,156,477 (52.8%). നിലവിലുള്ള സെനറ്റർ ജോൺ ഹസ്റ്റഡ് 43.2% മാത്രമേ നേടിയിട്ടുള്ളൂ: 946, 868 വോട്ട്.  

കാൻസസിൽ വോട്ടെണ്ണൽ 41% കഴിഞ്ഞു. ഡെമോക്രാറ്റ് ആഡം ഹാമിൽട്ടൻ 62% (291,090) നേടി മുന്നേറുമ്പോൾ റിപ്പബ്ലിക്കൻ സെനറ്റർ റോജർ മാർഷൽ 35.5% മാത്രമാണ് നേടിയിട്ടുള്ളത്: 166,489.  

Democrats ahead in key Senate races 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക