
യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ‘നീല സുനാമി’ ആഞ്ഞടിക്കുമെന്ന പ്രവചനം ശരിവച്ചു ആദ്യ ഫലങ്ങൾ ഡെമോക്രാറ്റുകൾക്കു അനുകൂലമായി. സെനറ്റിലെ ഭൂരിപക്ഷം അതിപ്രധാനമാവുന്ന തിരഞ്ഞെടുപ്പിൽ ആദ്യ വിജയം ജോർജിയയിൽ ജോൺ ഒസോഫ് കുറിച്ചു. ന്യൂ ഹാംപ്‌ഷെയറിൽ ഡെമോക്രാറ്റ് റെപ്. ക്രിസ് പാപ്പാസ് മുന്നിട്ടു നിൽക്കുമ്പോൾ അദ്ദേഹം പരിചയസമ്പന്നനായ റിപ്പബ്ലിക്കൻ ജോൺ സുനുനുവിനെ തോല്പിക്കുമെന്ന് ഡിസിഷൻ ഡെസ്ക് ഉറപ്പിച്ചു.
ഇല്ലിനോയ് ഡെമോക്രാറ്റിക് ലെഫ് ഗവർണർ ജൂലിയാന സ്ട്രാട്ടൻ റിപ്പബ്ലിക്കൻ പാർട്ടിയുടെ മുൻ സംസ്ഥാന പ്രസിഡന്റ് ഡോൺ ട്രേസിയെ തോൽപിച്ചു സെനറ്റിലെത്തി. ഉപരിസഭയിലെ മൂന്നു കറുത്ത വനിതകളിൽ ഒരാളാവും അവർ.
ഒഹായോ, നോർത്ത് കരളിന, സൗത്ത് കരളിന, വിർജീനിയ, ഫ്ലോറിഡ എന്നിവിടങ്ങളിലും പോളിംഗ് പൂർത്തിയായി. കനത്ത പോളിംഗ് ഡെമോക്രാറ്റുകൾക്കു അനുകൂലമാവുമെന്നും പ്രസിഡന്റ് ട്രംപിനെതിരായ രോഷം അതിൽ പ്രതിഫലിക്കുമെന്നും നിരീക്ഷകർ പറയുന്നു.
ഗവർണർ സ്ഥാനങ്ങൾ
പെൻസിൽവേനിയ, ഇല്ലിനോയ് ഗവർണർ സ്ഥാനങ്ങൾ ഡെമോക്രാറ്റുകൾ നിലനിർത്തിയെന്നു ആദ്യ ഫലങ്ങൾ കാണിക്കുന്നു. ജോൺ ഷാപിറോ പെൻസിൽവേനിയയിലും ജെ ബി പ്രിറ്സ്കർ ഇല്ലിനോയിലും അനായാസം ജയിച്ചു കയറി. ഷാപിറോയുടെ രണ്ടാം വിജയവും പ്രിറ്സ്കറുടെ മൂന്നാം വിജയവുമാണിത്.
സൗത്ത് കരളിനയിൽ അന്തരിച്ച റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്‌സെ ഗ്രെയമിന്റെ സഹോദരി ഡാർലിൻ ഗ്രെയമിനെ പിന്നിലാക്കി ഡെമോക്രാറ്റ് ആനി ആൻഡ്രൂസ് മുന്നേറുകയാണ്. നേർത്ത ലീഡ് ആണെങ്കിലും അവർക്കു വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ അപ്രതീക്ഷിത മുന്നേറ്റം കാണുന്നുവെന്ന് 'ന്യൂ യോർക്ക് ടൈംസ്' അറിയിച്ചു.
Blue tsunami seen as Democrats win first 3 Senate seats