
മിഷിഗൺ ഡെമോക്രാറ്റിക് പ്രൈമറിയിൽ തോറ്റ റെപ്. ഹെയ്‌ലി സ്റ്റീവൻസ് ഞായറാഴ്ച്ച സെനറ്റ് സ്ഥാനാർഥി അബ്ദുൾ എൽ സായിദിനെതിരെ തിരിഞ്ഞെങ്കിലും വിജയസാധ്യത സായിദിനു തന്നെയാണെന്നു കുക്ക് പൊളിറ്റിക്കൽ റിപ്പോർട്ട് വിലയിരുത്തി.
റിപ്പബ്ലിക്കൻ സെനറ്റ് സ്ഥാനാർഥി മൈക്ക് റോജേഴ്സിനൊപ്പം സ്റ്റീവൻസ് പ്രചാരണം നടത്തിയെങ്കിലും അതിനു വലിയ ചലനമുണ്ടാക്കാൻ കഴിഞ്ഞില്ല എന്നാണ് അവരുടെ വിലയിരുത്തൽ.
ഡെമോക്രാറ്റിനാണ് ഉയർന്ന വിജയസാധ്യത എന്നു ചൂണ്ടിക്കാട്ടിയ കുക്ക് വാദിക്കുന്നത് ട്രംപ് ഭരണകൂടത്തിനെതിരെ രാജ്യമൊട്ടാകെ അലയടിക്കുന്ന രോഷം സായിദിനു ഗുണം ചെയ്യും എന്നാണ്. "ഇത് അന്തിമമായ വിലയിരുത്തലാണ്."
സ്റ്റീവൻസിന്റെ കാലുമാറ്റം ഡെമോക്രാറ്റുകളെ അമ്പരപ്പിച്ചെങ്കിലും സായിദിന്റെ ക്യാമ്പെയ്‌നു $1.2 മില്യൺ തരപ്പെടുകയും ചെയ്തു. 2016, 2024 വർഷങ്ങളിൽ ഡോണൾഡ് ട്രംപ് വിജയിച്ച സംസ്ഥാനമാണ് മിഷിഗൺ. എന്നാൽ വിലക്കയറ്റവും അതിനൊരു കാരണമായ യുദ്ധവും ജനങ്ങൾക്ക് മടുപ്പായി.
ഏറ്റവും ഒടുവിൽ ന്യൂ യോർക്ക് ടൈംസും സിയന്ന യൂണിവേഴ്‌സിറ്റിയും ചേർന്നു നടത്തിയ പോളിംഗിൽ സായിദിനു 11% മുൻതൂക്കമുണ്ട്. ഡിസിഷൻ ഡെസ്ക് എച് ക്യൂ സായിദിനു നൽകുന്ന വിജയസാധ്യത 75% ആണ്.
അറബ് വംശജർ ഏറെയുള്ള മിഷിഗണിൽ സായിദ് വിജയം കണ്ടാൽ യുഎസ് സെനറ്റിലെ ആദ്യ അറബ് വംശജനാവും അദ്ദേഹം.
Cook says Michigan Senate race leans Democratic