Image

കാലിഫോർണിയയിൽ 20,000 വോട്ട് മരവിപ്പിക്കണമെന്ന ട്രംപിന്റെ ആവശ്യം സുപ്രീം കോടതി തള്ളി (പിപിഎം)

Published on 03 November, 2026
 കാലിഫോർണിയയിൽ 20,000 വോട്ട് മരവിപ്പിക്കണമെന്ന ട്രംപിന്റെ ആവശ്യം സുപ്രീം കോടതി തള്ളി (പിപിഎം)

കാലിഫോർണിയയിൽ യുഎസ് പൗരത്വം ഇല്ലാത്ത 20,000 പേർ വോട്ട് ചെയ്തെന്നു ആരോപിച്ചു ആ വോട്ടുകൾ വേർതിരിച്ചു വയ്ക്കണമെന്ന ട്രംപ് ഭരണകൂടത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ഭരണകൂടം അപേക്ഷ സമർപ്പിച്ചു മണിക്കൂറുകൾക്കുള്ളിൽ തന്നെ തിങ്കളാഴ്ച്ച കോടതി നടപടി എടുക്കുകയായിരുന്നു.

ഈ ആവശ്യം നേരത്തെ എല്ലാ കീഴ്കോടതികളും തള്ളിയിരുന്നു. ചൊവാഴ്ച്ച തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഏർലി വോട്ടിംഗിൽ പങ്കെടുത്തവരുടെ വോട്ടുകൾ തടഞ്ഞു വയ്ക്കുന്നതിനുള്ള ശ്രമം തെല്ലും വൈകാതെ തന്നെ സുപ്രീം കോടതിയും തടയുകയാണ് ചെയ്തത്.

ഇല്ലീഗൽസിനെ തടഞ്ഞെന്നു ട്രംപ്

കൻസാസിലെ സലീനയിൽ ഞായറാഴ്ച്ച തിരഞ്ഞടുപ്പ് പ്രചാരണം അവസാനിപ്പിച്ച പ്രസിഡന്റ് ട്രംപ് കഴിഞ്ഞ 17 മാസത്തിനിടയിൽ ഒരൊറ്റയാളും അനധികൃതമായി യുഎസിൽ പ്രവേശിച്ചിട്ടില്ലെന്നു അവകാശപ്പെട്ടു.  പ്രചാരണത്തിന്റെ 30ആം റാലിയാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ്, ഇതോടെ അവസാനിപ്പിക്കുന്നു എന്നും പറഞ്ഞു,

സെനറ്റർ റോജർ മാർഷലിനെ വീണ്ടും വിജയിപ്പിക്കാനാണ് താൻ വന്നത്. "അത് ഒഴിവാക്കാൻ പറ്റില്ല," റാലി നേരത്തെ റദ്ദാക്കിയ ട്രംപ് വ്യക്തമാക്കി.

അതിനു മുൻപ് അയോവയിലെ റദ്ദാക്കിയ റാലിയും ട്രംപ് നടത്തി.

ഇറാനെ ഏതു സമയത്തും 'അടച്ചു പൂട്ടാൻ' യുഎസിനു കഴിയുമെന്നു ട്രംപ് പറഞ്ഞു.

Trump ends midterm campaign in Kansas

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക