
ഫ്ലോറിഡ :ഫ്ലോറിഡയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് സഹോദരങ്ങള്‍ ഉള്‍പ്പെടെ ആറുപേര്‍ ദാരുണമായി കൊല്ലപ്പെട്ടു. ഫ്ലോറിഡ ടേണ്‍പൈക്കില്‍ ഒക്ടോബര്‍ 23-നാണ് അതിദാരുണമായ ഈ സംഭവമുണ്ടായത്.
അതിവേഗത്തിലെത്തിയ എസ്.യു.വി കാര്‍ റോഡ് സൈഡ് അസിസ്റ്റന്‍സ് വാഹനത്തിന്റെ പിന്നില്‍ ഇടിക്കുകയും, നിയന്ത്രണം വിട്ട വാഹനം റോഡില്‍ നിന്ന് തെന്നിമാറി തീപിടിക്കുകയുമായിരുന്നു. കാറിനുള്ളില്‍ കുടുങ്ങിപ്പോയ ആറുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ വെന്തുമരിച്ചു. മരിച്ചവരില്‍ മാര്‍ഷല്‍ ക്ലാര്‍ക്ക്-മില്‍ട്ടണ്‍ - ചാള്‍സ് മില്‍ട്ടണ്‍ സീനിയര്‍ ദമ്പതികളുടെ മൂന്ന് മക്കളും (ചാള്‍സ്, ജകാര, ദല്വന), ഇവരുടെ പങ്കാളികളും ഒരു സുഹൃത്തുമാണ് ഉള്‍പ്പെടുന്നത്.
യൂണിവേഴ്സല്‍ ഒര്‍ലാന്‍ഡോയിലെ ഹാലോവീന്‍ ഹോര്‍ഡര്‍ നൈറ്റ്സ് ആഘോഷങ്ങള്‍ക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരുടെ മാതാപിതാക്കളുടെ കണ്ണീരണിഞ്ഞ പ്രതികരണം മാധ്യമങ്ങളുടെ ശ്രദ്ധനേടിയിട്ടുണ്ട്. അതേസമയം, അപകടത്തെക്കുറിച്ച് പൊലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന്റെ ഏക ആശ്വാസം ഒപ്പമുള്ള കൊച്ചുമകളാണ്.