Image

ടെന്നസിയില്‍ കൊലക്കേസ് പ്രതി ജയില്‍ ചാടി: തിരച്ചില്‍ ഊര്‍ജ്ജിതം വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 2,500 ഡോളര്‍ പാരിതോഷികം

പി പി ചെറിയാന്‍ Published on 28 October, 2026
ടെന്നസിയില്‍ കൊലക്കേസ് പ്രതി ജയില്‍ ചാടി: തിരച്ചില്‍ ഊര്‍ജ്ജിതം വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 2,500 ഡോളര്‍ പാരിതോഷികം

ടെന്നസി: ടെന്നസിയില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കൊലപാതകക്കുറ്റവാളി ജയില്‍ വേലി തകര്‍ത്ത് രക്ഷപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ ടെന്നസിയിലെ 'നോര്‍ത്ത് വെസ്റ്റ് കറക്ഷനല്‍ കോംപ്ലക്‌സില്‍' നിന്ന് ഞായറാഴ്ച രാത്രിയാണ് 28-കാരനായ ജേക്കബ് മോര്‍ലി എന്ന തടവുകാരന്‍ ചാടിപ്പോയത്.

സുരക്ഷാ ക്യാമറ ദൃശ്യങ്ങളില്‍ ജയില്‍ യൂണിഫോമില്‍ വേലി തകര്‍ത്ത് പുറത്തുകടന്ന മോര്‍ലി, സമീപത്തുനിന്ന് ഒരു പിക്കപ്പ് ട്രക്ക് മോഷ്ടിച്ച് ഓടിച്ചുപോയതായി വ്യക്തമായി. തുടര്‍ന്ന് ഇയാളുടെ വാഹനം ഇല്ലിനോയിയിലെ മരിയോണില്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.

ടെന്നസിയില്‍ പ്രതിക്കായി തെരച്ചില്‍ തുടരുമ്പോള്‍, രക്ഷപ്പെട്ട കൊലയാളിയുടെ ഇരയുടെ സഹോദരിയുടെ മുന്നറിയിപ്പ്: 'അയാള്‍ ആരൈയെങ്കിലും കൊലപ്പെടുത്തും'

2022ല്‍ തന്റെ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ഒളിവിലുള്ള ജേക്കബ് അലന്‍ മോര്‍ലിയെക്കുറിച്ച്, 'അയാള്‍ വളരെ അപകടകാരിയായ ഒരു മനുഷ്യനാണ്' എന്ന് കാരി നോര്‍മാന്‍ എന്‍.ബി.സി ന്യൂസിനോട് പറഞ്ഞു.

2022-ല്‍ സഹപ്രവര്‍ത്തകനായ കോഡി ബിര്‍ച്ച്ഫീല്‍ഡിനെ കൊലപ്പെടുത്തിയ കേസില്‍ മോര്‍ലിക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നു. ടെന്നസി ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഇയാളെ 'ഏറ്റവും വേഗത്തില്‍ കണ്ടെത്തേണ്ട കുറ്റവാളികളുടെ' (Most Wanted) പട്ടികയില്‍ ഉള്‍പ്പെടുത്തുകയും വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 2,500 ഡോളര്‍ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ആയുധധാരിയും അപകടകാരിയുമായ ഇയാളെ കണ്ടാല്‍ ഉടന്‍ പോലീസിനെ അറിയിക്കാന്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക