
ബ്രസീലിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പു തോറ്റ വലതുപക്ഷ സ്ഥാനാർഥി ഫ്ളാവിയോ ബോൾസനാരോയ്ക്കും കുടുംബത്തിനും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വിസ നൽകുമെന്നു അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതൊരു നാണക്കേട് തന്നെയാണെന്നു ഞായറാഴ്ച്ച നടന്ന തിരഞ്ഞെടുപ്പിൽ ബോൾസനാരോയെ തോൽപിച്ചു നാലാമതും പ്രസിഡന്റായ ഇടതുപക്ഷ നേതാവ് ലുലാ ഡി സിൽവ പറഞ്ഞു.
ബോൾസനാരോ യുഎസിലേക്കു പറന്നു കഴിഞ്ഞെന്നു അദ്ദേഹത്തിന്റെ ലിബറൽ പാർട്ടിയിലെ എം പി: മൊറീഷ്യോ മാർക്കോൺ പറഞ്ഞു.
മുൻ പ്രസിഡന്റ് ജൈർ ബോൾസനാരോയുടെ പുത്രനായ ഫ്ളാവിയോ (45) സെനറ്ററാണ്. അദ്ദേഹത്തിന്റെ പാസ്പോർട്ട് പിടിച്ചെടുക്കാൻ സുപ്രീം ഫെഡറൽ കോടതി ഉത്തരവിട്ടിരുന്നു. രാജ്യം വിടുന്നതിനു നിരോധനവും ഉണ്ട്.
പിതാവ് ജൈർ ബോൾസനാരോ തിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ പട്ടാള വിപ്ലവത്തിനു ശ്രമിച്ചു എന്നതിന്റെ പേരിൽ 27 വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു.
US grants visas to Flavio Bolsonaro and his family