Image

നെതന്യാഹുവിനു തിരിച്ചടി, പാർട്ടിക്കു തകർച്ചയെന്നു ഇസ്രയേലിൽ നിന്നുള്ള ആദ്യ സൂചനകൾ (പിപിഎം)

Published on 28 October, 2026
നെതന്യാഹുവിനു തിരിച്ചടി, പാർട്ടിക്കു തകർച്ചയെന്നു ഇസ്രയേലിൽ നിന്നുള്ള ആദ്യ സൂചനകൾ (പിപിഎം)

ഇസ്രയേലി പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു തിരിച്ചടി നേരിടുന്നതായി സൂചന. ചൊവാഴ്ച്ച നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയാവാൻ 48 മണിക്കൂറെങ്കിലും എടുക്കുമെങ്കിലും ഇസ്രയേലി ടെലിവിഷൻ ചാനലുകൾ നൽകുന്ന പ്രവചനം നെതന്യാഹുവിന്റെ ലികുഡ് പാർട്ടി നയിക്കുന്ന സഖ്യം നെസറ്റിൽ 68 സീറ്റിൽ നിന്ന് 52 സീറ്റിലേക്കു താഴുമെന്നാണ്. കൂട്ടുകക്ഷി ഭരണമാണ് ഇസ്രയേലിന്റെ പാരമ്പര്യമെങ്കിലും നെതന്യാഹുവിനു അതിനുള്ള മുൻ‌തൂക്കം ലഭിച്ചെന്നു വരില്ല.

മുൻ സൈനിക മേധാവിയും മധ്യ-വലതു പക്ഷ നേതാവുമായ ഗാഡി എയ്‌സൻകോട്ടിന്റെ യാഷിർ പാർട്ടി നയിക്കുന്ന സഖ്യം നേരിയ മുൻ‌തൂക്കം നേടുമെന്നാണ് പ്രവചനം. അവർക്കു 53 സീറ്റ് വരെ ലഭിക്കാം.

ഇസ്രയേലി അറബ് പാർട്ടികൾ വമ്പിച്ച നേട്ടമുണ്ടാക്കിയതും നെതന്യാഹുവിനെതിരായ വിധിയാണ്. അവർക്കു നെസറ്റിൽ നിർണായക സാന്നിധ്യം ഉണ്ടാവും.

അറബ് പാർട്ടികൾ വിജയം തട്ടിയെടുക്കാൻ ശ്രമിക്കുന്നു എന്ന നെതന്യാഹുവിന്റെ ആരോപണം ഏശിയിട്ടില്ല. അഴിമതി കേസിൽ ശിക്ഷ നേരിടുന്ന നെതന്യാഹുവിനു അധികാരം പിടിച്ചു യുദ്ധം തുടരുക മാത്രമാണ് അതൊഴിവാക്കാൻ മാർഗം.

ഇറാനെതിരെ യുദ്ധം നയിക്കയും അവിടത്തെ പുരോഹിത ഭരണകൂടത്തെ വീഴ്ത്തുമെന്നു വാഗ്ദാനം നൽകുകയും ചെയ്ത നെതന്യാഹു ഗാസയിൽ നടത്തിയ കൂട്ടക്കൊലകളും വെസ്റ്റ് ബാങ്കിലെ അധിനിവേശവും ജനങ്ങളെ ആവേശം കൊള്ളിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. സമാധാനമാണ് പ്രധാനമെന്ന സമീപനമാണ് വോട്ടർമാർ കൈക്കൊണ്ടതെന്നു കരുതപ്പെടുന്നു.

ചരിത്രം സൃഷ്ടിച്ച 75% പോളിംഗും നെതന്യാഹുവിനെതിരെയുള്ള ജനരോഷത്തിന്റെ സൂചനയായി വ്യാഖ്യാനിക്കപ്പെടുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് അന്താരാഷ്ട്ര മര്യാദകൾ മാറ്റിവച്ചു നെതന്യാഹുവിനെ പിന്തുണച്ചതും പ്രയോജനം കണ്ട മട്ടില്ല.  

Nationwide turnout as of 8:00 pm stood at nearly 75 percent, the highest in decades. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക