
രണ്ടു ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥികൾ ഏറ്റുമുട്ടുന്ന വാഷിങ്ങ്ടണിൽ ഇരുവരും ഏറെ വ്യത്യസ്തമായ നിലപാടുകൾ പ്രകടമാക്കി. ഡെമോക്രാറ്റിക് റെപ്. പ്രമീള ജയപാലിനെതിരെ മത്സരിക്കുന്ന റിപ്പബ്ലിക്കൻ നീരവ് സേഥ് മൈക്രോസോഫ്റ്റിന്റെ ഗ്രീൻ കാർഡ് സ്‌പോൺസർഷിപ് മരവിപ്പിച്ചതിനെ പിന്തുണച്ചു. എന്നാൽ അതിനു വിരുദ്ധമായ നിലപാടാണ് ജയപാൽ എടുത്തിട്ടുള്ളത്.
മത്സരം നടക്കുന്ന ഏഴാം ഡിസ്ട്രിക്ടിൽ ആയിരക്കണക്കിനു ഇന്ത്യൻ വംശജരായ സാങ്കേതിക വിദഗ്ധർ ട്രംപ് ഭരണകൂടത്തിന്റെ നയങ്ങൾ മൂലം കഷ്ടത്തിലാണ്. "പ്രസിഡന്റ് ടട്രംപിന്റെയും വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെയും തീരുമാനങ്ങളെ ഞാൻ മാനിക്കുന്നു," അഹമ്മദാബാദിൽ ജനിച്ച സേഥ് പറഞ്ഞു.
റിക്രൂട്ടിങ് ഏജൻസികൾ കുടിയേറ്റ സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നു എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. അഡോബ്, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളും ഈ തട്ടിപ്പിനു കൂട്ടുനിൽക്കുന്നുണ്ടോ എന്നു ചോദിച്ചപ്പോൾ അദ്ദേഹം മറുപടി പറഞ്ഞില്ല.
ജയിക്കുമെന്നു ഉറപ്പില്ലെന്നു പറയാൻ സേഥ് മടിച്ചില്ല. പക്ഷേ തന്റെ സന്ദേശം ജനങ്ങൾക്കു കേൾക്കാൻ ഇതൊരു അവസരമാണ്.
ചെന്നൈയിൽ ജനിച്ചു വളർന്ന ജയപാൽ ഇന്ത്യാ വിരുദ്ധയാണോ എന്ന് ചോദിച്ചപ്പോൾ അങ്ങിനെ പറയുന്നില്ലെന്നു അദ്ദേഹം വ്യക്തമാക്കി. "എന്നാൽ അവർ അമേരിക്കൻ വിരുദ്ധത പ്രകടമാക്കിയിട്ടുണ്ട്."
Jayapal rival backs Microsoft green card suspension