Image

ഇസ്രയേലിൽ അരനൂറ്റാണ്ടിൽ കണ്ട ഏറ്റവും കനത്ത പോളിംഗ്, രാത്രി 10 മണിവരെ നീട്ടും (പിപിഎം)

Published on 27 October, 2026
 ഇസ്രയേലിൽ അരനൂറ്റാണ്ടിൽ കണ്ട ഏറ്റവും കനത്ത പോളിംഗ്, രാത്രി 10 മണിവരെ നീട്ടും (പിപിഎം)

ഇസ്രയേലിലെ അതീവ നിർണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചൊവാഴ്ച്ച അരനൂറ്റാണ്ടിൽ കണ്ട ഏറ്റവും കനത്ത പോളിംഗ് നടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഉച്ചയ്ക്ക് രണ്ടു മണിയോടെ 44.9% പേർ വോട്ട് ചെയ്തു കഴിഞ്ഞു എന്നാണ് ഇസ്രയേലി മാധ്യമങ്ങൾ പറയുന്നത്.

വോട്ടർമാർ ക്യൂവിൽ ഉണ്ടെങ്കിൽ രാത്രി 10 മണി വരെ വോട്ട് ചെയ്യാൻ സൗകര്യം ഉണ്ടാവുമെന്നു അധികൃതർ വ്യക്തമാക്കി.

അഴിമതി കേസുകളിൽ ശിക്ഷ നേരിടുന്ന പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഇറാനെതിരായ യുദ്ധം കടുപ്പിക്കുമെന്നും പുരോഹിത ഭരണകൂടത്തെ അട്ടിമറിക്കുമെന്നും വാഗ്ദാനം ചെയ്യുന്നു. അറബ് വംശജർ കൂട്ടത്തോടെ വോട്ട് ചെയ്യുന്നത് വിജയം തന്നിൽ നിന്നു തട്ടിയെടുക്കാനാണെന്നു അദ്ദേഹം ആരോപിച്ചു.

നെതന്യാഹുവും പ്രധാന എതിരാളിയായ മുൻ സൈനിക മേധാവി ഗഡി എയ്സൻകോട്ടും അഭിപ്രായ വോട്ടെടുപ്പുകളിൽ ഒപ്പത്തിനൊപ്പം നിൽക്കയാണ്. നെതന്യാഹു വിജയം അപഹരിക്കാൻ ശ്രമിക്കുന്നു എന്നാണ്   എയ്സൻകോട്ടിന്റെ യാഷർ പാർട്ടി ആരോപിക്കുന്നത്.

സുരക്ഷയും ഉത്തരവാദിത്തവുമാണ് വോട്ടർമാർക്ക് പ്രധാനം. സമ്പദ് വ്യവസ്ഥ, ജീവിതച്ചെലവ് എന്നിവയും.

നെസറ്റ് എന്ന 120 അംഗ പാർലമെന്റിൽ ഒരിക്കലും ഒരു പാർട്ടിയും വിജയത്തിനു വേണ്ട 61 സീറ്റ് നേടിയിട്ടില്ല. കൂട്ടുകക്ഷി ഭരണമാണ് പതിവ്.

Heavy voting reported from Israel 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക