Image

മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനുമായി 480 ആപ്പിൾ ഐപാഡുകൾ വാങ്ങുന്നു; ചെലവ് 6.71 കോടി രൂപ

Published on 26 October, 2026
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനുമായി 480 ആപ്പിൾ ഐപാഡുകൾ വാങ്ങുന്നു; ചെലവ് 6.71 കോടി രൂപ

തിരുവനന്തപുരം: മന്ത്രിമാർക്കും അവരുടെ പേഴ്സണൽ സ്റ്റാഫിനുമായി 6.71 കോടി രൂപ ചെലവിൽ 480 ആപ്പിൽ ഐപാടുകൾ വാങ്ങാനുള്ള നടപടികൾ ആരംഭിച്ച് സംസ്ഥാന സർക്കാർ. ഒക്റ്റോബർ 16 ന് പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ഇതിനായി ഇ ടെൻഡർ ക്ഷണിച്ചു.

13 ഇഞ്ച് ഐപാഡ് പ്രോ 256GB (160 എണ്ണം), 11 ഇഞ്ച് ഐപാഡ് പ്രോ 256GB (160 എണ്ണം) , 11 ഇഞ്ച് ഐപാഡ് (A16) വൈഫൈ + സെല്ലുലാർ 256GB (160 എണ്ണം) എന്നിവയാണ് വാങ്ങുന്നത്.

മന്ത്രിമാർ, പ്രൈവറ്റ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ എന്നിവരുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ലാപ്ടോപ്പുകൾ, ഐപാഡുകൾ, ടാബ്‌ലെറ്റുകൾ എന്നിവയുൾപ്പെടെ വാങ്ങുന്നതിനുള്ള ചെലവ് പരിധി സർക്കാർ അടുത്തിടെ 1.5 ലക്ഷം രൂപയിൽ നിന്ന് 2 ലക്ഷം രൂപയായി ഉയർത്തിയിരുന്നു. പിന്നാലെയാണ് ഈ നീക്കം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക