Image

എസ്എംഎ മരുന്ന് വിവാദം: പാവപ്പെട്ട കുട്ടികള്‍ക്ക് മരുന്ന് വില കുറച്ച് വിറ്റതില്‍ എന്താണ് കുഴപ്പമെന്ന് മുഖ്യമന്ത്രി

Published on 26 October, 2026
 എസ്എംഎ മരുന്ന് വിവാദം: പാവപ്പെട്ട കുട്ടികള്‍ക്ക് മരുന്ന് വില കുറച്ച് വിറ്റതില്‍ എന്താണ് കുഴപ്പമെന്ന് മുഖ്യമന്ത്രി

 

തിരുവനന്തപുരം: ഇന്ത്യന്‍ നിര്‍മിത എസ്എംഎ മരുന്ന് വില്‍പനയില്‍ പ്രതിപക്ഷ ആരോപണം തള്ളിയും ആരോഗ്യ വകുപ്പിനെ പ്രശംസിച്ചും മുഖ്യമന്ത്രി വി.ഡി. സതീശന്‍ . പാവപ്പെട്ട കുട്ടികള്‍ക്ക് മരുന്ന് വിലകുറച്ച് വിറ്റതിന് എന്താ കുഴപ്പമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ചോദിച്ചു.

12 ദിവസത്തെ മരുന്ന് ആറരലക്ഷം 15000 രൂപയായതാണോ പ്രതിപക്ഷത്തിന് കുഴപ്പമെന്ന് ചോദിച്ച മുഖ്യമന്ത്രി, ഈ വിഷയത്തില്‍ ആരോഗ്യ മന്ത്രിയെയും വകുപ്പിനേയും അഭിനന്ദിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മരുന്ന് വാങ്ങിയതില്‍ 50 കോടി ഇനിയും കൊടുക്കാനുണ്ടെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ സഭയില്‍ പറഞ്ഞു. എസ്എംഎ മരുന്ന് വിലകുറച്ച് തന്നെ നല്‍കും. മന്ത്രിയായപ്പോ മരുമകളെ കുക്കായി വയ്ക്കുന്ന ശീലമൊന്നും ഇല്ലെന്ന് ആരോഗ്യമന്ത്രി സഭയില്‍ വിമര്‍ശിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക