
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയിലെ വിവിധ ഭദ്രാസനങ്ങളില്‍ നിന്നുള്ള മികച്ച പച്ചക്കറി കര്ഷകന്, ക്ഷീരകര്ഷകന്, നെല്‍ കര്ഷകന് എന്നിവരെ സഭ ആദരിക്കുന്നു. ഒക്ടോബര്‍ 30ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് പരുമല സെമിനാരിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്യും. ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്യും. മലങ്കരസഭാധ്യക്ഷന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും.
വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വര്‍ഗീസ് അമയില്‍, അത്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം തുടങ്ങിയവര്‍ സംസാരിക്കും. അറിയിപ്പ് ലഭിച്ചവര്‍ അന്നേദിവസം ഉച്ചയ്ക്ക് 2 ന് പരുമല സെമിനാരിയില്‍ എത്തിച്ചേരേണ്ടതാണെന്ന് അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അറിയിച്ചു.