
ചെന്നൈ: തമിഴ്നാട്ടില്‍ മഴക്കെടുതിയില്‍ ആറ് പേര് മരിച്ചു. ദിണ്ടിഗലില്‍ വെള്ളം നിറഞ്ഞ കുഴിയില്‍ വീണു പ്രദേശവാസിയായ 45കാരിയും രാജസ്ഥാന് സ്വദേശിയായ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയും മരിച്ചു. കൃഷ്ണഗിരിയില്‍ സ്കൂട്ടറില്‍ യാത്ര ചെയ്ത 45കാരി വൈദ്യുതി കമ്പിയില്‍ കുരുങ്ങി ഷോക്കേറ്റ് മരിച്ചു. നീലഗിരിയില്‍ 24 മണിക്കൂറില്‍ 62 സ്ഥലത്ത് മണ്ണിടിച്ചിലുണ്ടായി. ഊട്ടിയില്‍ മരം വീടിന് മുകളിലേക്ക് വീണ് രണ്ടു പേര്‍ക്ക് പരിക്കേറ്റു.
ദിണ്ടിഗല്‍, കോയമ്പത്തൂര്‍, രാമനാഥപുരം ജില്ലയില്‍ ഇന്ന് സ്കൂളുകള്‍ക്ക് അവധിയാണ്. നീലഗിരിയില്‍ നാലു താലൂക്കിലും അവധി നല്‍കിയിട്ടുണ്ട്. കനത്ത മഴയെത്തുടര്‍ന്ന് കൊടൈക്കനാല്‍ ഫോറസ്റ്റ് ഡിവിഷനിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇന്നും അടച്ചിടും. സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. 18 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. ചെന്നൈ അടക്കം 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്.