
കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയന്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. പി എ മുഹമ്മദ് റിയാസ്, ടി വീണ എന്നിവരുടെ അപ്പീലുകളും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും. സുപ്രീം കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് അപ്പീലുകള്‍ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്. അപ്പീലുകളില്‍ ഡിവിഷന്‍ ബെഞ്ച് എതിര്‍കക്ഷികളായ സംസ്ഥാന വിജിലന്‍സിനോടും ഇ ഡിയോും മറുപടി തേടിയേക്കും. സംസ്ഥാന വിജിലന്‍സിനോടും സിംഗിള്‍ ബെഞ്ചിലെ ഹര്‍ജിക്കാരനായ കെഎം ഷാജഹാനോടും ആണ് മറുപടി തേടുന്നത്. എഫ്ഐആര്‍ തടഞ്ഞിട്ടില്ലെങ്കിലും വിജിലന്‍സ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേയുണ്ട്. നേരത്തെ അപ്പീല്‍ നല്‍കാന്‍ അനുമതി നിഷേധിച്ച ബെഞ്ച് ആണ് സുപ്രിംകോടതിയുടെ നിര്‍ദ്ദേശം അനുസരിച്ച് അപ്പീല്‍ പരിഗണിക്കുന്നത്.
കേസില്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള അനുമതിയില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാത്ത സര്‍ക്കാരിനെതിരെയും സുപ്രീം കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. അതിവേഗം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനെ കോടതി പരിഹസിച്ചിരുന്നു. ഇ ഡി കത്തില്‍ പ്രാഥമിക അന്വേഷണം നടത്തണമായിരുന്നു എന്നും കോടതി നിരീക്ഷിച്ചു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും മുന്‍പ് ആരോപണ വിധേയരുടെ ഭാഗം കേള്‍ക്കേണ്ടെന്ന ഇഡി വാദം തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് മെറിറ്റില്‍ പരിഗണിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപ്പീലിന് അനുമതി നിഷേധിച്ച ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ അനുമതിക്ക് സമീപിച്ചപ്പോള്‍ ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് തിരിച്ചടിയാണ് പിണറായി വിജയന് ഉണ്ടായത്. ഇതിന് പിന്നാലെയാണ് പിണറായി വിജയന്‍ സുപ്രീം കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വിജിലന്‍സ് അന്വേഷണം ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തുകൊണ്ട് സുപ്രീം കോടതി അവധിക്കാല ബെഞ്ചിന്റെ ഉത്തരവ് ഉണ്ടാകുന്നത്. ഇതിന് പിന്നാലെ സുപ്രീം കോടതി ഉത്തരവ് പിണറായി വിജയന്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. സുപ്രീം കോടതി ഉത്തരവ് പ്രകാരമുള്ള സ്റ്റേ തുടരുമോ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സുപ്രീം കോടതി നിലപാട് തന്നെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്വീകരിക്കാനാണ് സാധ്യത കൂടുതല്‍.
നേരത്തെ ഹൈക്കോടതി വിധിയുടെ പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ ഇഡി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയന്‍, പി എ മുഹമ്മദ് റിയാസ്, ടി വീണ എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെയും നിയോ?ഗിച്ചിരുന്നു. വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം രണ്ട് ഇസിഐആറുകള്‍ ഇ ഡി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിണറായി വിജയന് പുറമെ മുന്‍ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെയായിരുന്നു ഇസിഐ?ആര്‍ രജിസ്റ്റര്‍ ചെയ്തത് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ പ്രകാരം ഇ ഡിക്ക് നേരിട്ട് അന്വേഷണം നടത്തണമെങ്കില്‍ അഴിമതി നിരോധന നിയമപ്രകാരം സംസ്ഥാന ഏജന്‍സി കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. വിജിലന്‍സിന്റെ രണ്ട് എഫ്‌ഐആറുകളിലൂടെ ഇ ഡിക്ക് മുന്നിലുണ്ടായിരുന്ന ഈ നിയമതടസ്സം മാറിയിരുന്നു. പിന്നാലെയാണ് കേസെടുത്തത്.