Image

കര്‍ണാടകയില്‍ കന്നഡക്കാരനാണ് പരമാധികാരി, ബോധപൂര്‍വ്വം കന്നഡക്കാരെ ഒഴിവാക്കുന്നതായി കണ്ടെത്തിയാല്‍ കര്‍ശന നടപടി ; ഐടി കമ്പനികള്‍ക്കെതിരെ ഡി കെ ശിവകുമാര്‍

Published on 25 October, 2026
കര്‍ണാടകയില്‍ കന്നഡക്കാരനാണ് പരമാധികാരി,  ബോധപൂര്‍വ്വം കന്നഡക്കാരെ ഒഴിവാക്കുന്നതായി കണ്ടെത്തിയാല്‍ കര്‍ശന നടപടി ; ഐടി കമ്പനികള്‍ക്കെതിരെ ഡി കെ ശിവകുമാര്‍

ബെംഗളൂരു ; സംസ്ഥാനത്ത് തൊഴില്‍ നിയമനങ്ങളില്‍ കന്നഡക്കാരെ ബോധപൂര്‍വ്വം ഒഴിവാക്കുന്നതായി കണ്ടെത്തിയാല്‍ സ്വകാര്യ കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ‘കര്‍ണാടകയില്‍ കന്നഡക്കാരനാണ് പരമാധികാരി’ എന്ന് അദ്ദേഹം വ്യക്തമാക്കി. ബെംഗളൂരുവിലെ ഐ ടി കമ്പനികളിലെ നിയമനങ്ങളില്‍ ഭാഷാപരമായ വിവേചനം നേരിട്ടുവെന്ന് ആരോപിച്ച് ഒരു യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിറകെയാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.

 ‘ഏതെങ്കിലും സ്വകാര്യ സ്ഥാപനങ്ങള്‍ കന്നഡക്കാരെ ബോധപൂര്‍വ്വം അവഗണിക്കുന്നതായി കണ്ടെത്തിയാല്‍ സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കും. ‘കര്‍ണാടകയില്‍ കന്നഡക്കാരനാണ് പരമാധികാരി. ഏതൊരു കാരണത്താലും കന്നഡക്കാരുടെ അവകാശങ്ങളും അഭിമാനവും അവസരങ്ങളും അവഗണിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല.’- ഡി കെ ശിവകുമാര്‍ എക്‌സില്‍ കുറിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക