Image

പുസ്തകം എഴുതാൻ വലിയ ആഗ്രഹമുണ്ട്, ഒരുപാട് വിഷയങ്ങൾ മനസ്സിലുണ്ട്, പക്ഷെ എഴുതാൻ ധൈര്യമില്ല; വായനാനുഭവങ്ങൾ പങ്കുവെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

Published on 25 October, 2026
പുസ്തകം എഴുതാൻ  വലിയ ആഗ്രഹമുണ്ട്, ഒരുപാട് വിഷയങ്ങൾ  മനസ്സിലുണ്ട്, പക്ഷെ എഴുതാൻ ധൈര്യമില്ല;  വായനാനുഭവങ്ങൾ പങ്കുവെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

തൃശൂർ: പുസ്തകം എഴുതാൻ തനിക്ക് വലിയ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. അതിനുള്ള ധൈര്യം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും ഒരുപാട് വിഷയങ്ങൾ തന്റെ മനസ്സിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തന്റേതെന്ന് പറഞ്ഞ് അവതരിപ്പിക്കുന്ന പല മികച്ച ആശയങ്ങളും വായനയിലൂടെ ലഭിച്ചതാണെന്നും, മാരിടൈം ഹിസ്റ്ററിയുമായി ബന്ധപ്പെട്ട വായനയാണ് ‘മിഷൻ സമുദ്ര’ എന്ന വലിയ പദ്ധതിയിലേക്ക് നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സാഹിത്യ അക്കാദമിയിൽ സംഘടിപ്പിച്ച ബാലചന്ദ്രൻ വടക്കേടത്ത് സ്മാരക പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തനിക്ക് കാര്യങ്ങൾ അപൂർണ്ണമായേ അറിയൂ എന്ന വ്യക്തമായ ബോധ്യമുള്ളതുകൊണ്ടാണ് ഏത് വിഷയത്തിലും കൃത്യമായ ഹോംവർക്ക് ചെയ്ത് മുന്നോട്ടുപോകുന്നത്. വയോജനങ്ങളുടെ ജീവിതത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കാൻ പ്രേരിപ്പിച്ചതും പുസ്തകങ്ങൾ തന്നെയാണ്. നാടിനെ തകർക്കാൻ ശ്രമിക്കുന്നവരോട് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവും, സാധാരണക്കാരോട് സഹാനുഭൂതിയോടു കൂടിയുള്ള സദ്ഭരണവുമാണ് സർക്കാരിന്റെ പ്രധാന നയമെന്നും, കേരളത്തിൽ പ്രായമായ ഒരാൾ പോലും സങ്കടപ്പെടരുതെന്നതാണ് തന്റെ ആഗ്രഹമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക