Image

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; സിഐയ്ക്ക് സസ്പെൻഷൻ

Published on 25 October, 2026
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; സിഐയ്ക്ക് സസ്പെൻഷൻ

പത്തനംതിട്ട: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ സിഐയ്ക്ക് സസ്പെൻഷൻ. പത്തനംതിട്ട ഡിസിആർബി സിഐ ടി.കെ. വിനോദ് കൃഷ്ണയ്ക്കെതിരേയാണ് നടപടി. വിനോദ് എലവുംതിട്ട സിഐ ആയിരിക്കെയാണ് പീഡനമെന്നാണ് പരാതി.

വിവാഹ വാഗ്ദാനം നൽകി യുവതിയെ ഒപ്പം താമസിപ്പിക്കുകയായിരുന്നു. വിവാഹിതനായ വിനോദ് ഭാര്യയുമായി വിവാഹമോചനം നേടിയ ശേഷം വിവാഹം കഴിക്കാമെന്നാണ് സിഐ യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.

എന്നാല്‍ യുവതി ഗര്‍ഭിണിയായതോടെ വിനോദ് കൃഷ്ണന്‍ വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. തുടര്‍ന്ന് പത്തനംതിട്ട സ്വദേശിനി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം റേഞ്ച് ഐജി ആണ് നടപടി സ്വീകരിച്ചത്. ക്രിമിനല്‍ കേസുകളിലേക്ക് കടക്കേണ്ടതില്ലെന്നാണ് യുവതിയുടെ നിലപാടെങ്കിലും, സംഭവത്തില്‍ തുടര്‍ അന്വേഷണങ്ങള്‍ നടത്താനൊരുങ്ങുകയാണ് പൊലീസ്.

  വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയതോടെ യുവതി വിനോദ് കൃഷ്ണയ്ക്കെതിരേ പരാതി നൽകുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക