
ചിക്കാഗോ:അമേരിക്കയില് സര്ക്കാര് സഹായത്തോടെയുള്ള പൊതുഭവനങ്ങളില് ഒളിവുകഴിഞ്ഞിരുന്ന 491 കുറ്റവാളികള് രാജ്യവ്യാപക പരിശോധനയില് പിടിയിലായി. മയക്കുമരുന്ന് കടത്തുകാര്, ബലാത്സംഗക്കേസ് പ്രതികള്, സെക്സ് ഒഫെന്ഡര്മാര് തുടങ്ങിയ അപകടകാരികളായ ക്രിമിനലുകളാണ് 'ഓപ്പറേഷന് ക്ലീന് ഹൗസ്' എന്ന പ്രത്യേക ദൗത്യത്തിലൂടെ അറസ്റ്റിലായത്.
ന്യൂയോര്ക്ക്, ചിക്കാഗോ, ലോസ് ഏഞ്ചല്സ്, മെംഫിസ് ഉള്പ്പെടെയുള്ള 12 പ്രധാന നഗരങ്ങളില്.നികുതിദായകരുടെ പണം ഉപയോഗിച്ച് പ്രവര്ത്തിക്കുന്ന സര്ക്കാര് ഭവനങ്ങള് കുറ്റവാളികളുടെ സുരക്ഷിത താവളമാക്കാന് അനുവദിക്കില്ലെന്ന് ഹൗസിംഗ് സെക്രട്ടറി സ്കോട്ട് ടര്ണര് വ്യക്തമാക്കി. സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇത്തരം പരിശോധനകള് കര്ശനമായി തുടരുമെന്നും അധികൃതര് അറിയിച്ചു.