Image

ഇന്ത്യൻ വോട്ട് അപഹരണത്തെ കുറിച്ചു പ്രമീള ജയപാൽ പറഞ്ഞ അഭിപ്രായം ഇടപെടലെന്നു അംബാസഡർ (പിപിഎം)

Published on 16 October, 2026
 ഇന്ത്യൻ വോട്ട് അപഹരണത്തെ കുറിച്ചു പ്രമീള ജയപാൽ പറഞ്ഞ അഭിപ്രായം ഇടപെടലെന്നു അംബാസഡർ (പിപിഎം)

ഇന്ത്യയിൽ മോദി ഭരണകൂടം 130 മില്യൺ ജനങ്ങളുടെ  വോട്ടവകാശം അപഹരിച്ചെന്ന യുഎസ് കോൺഗ്രസ് അംഗം പ്രമീള ജയപാലിന്റെ അഭിപ്രായം ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനുള്ള ശ്രമമാണെന്നു ഇന്ത്യയുടെ യുഎസ് അംബാസഡർ വിനയ് ക്വത്ര വ്യാഴാഴ്ച്ച കുറ്റപ്പെടുത്തി.

അത് അസ്വീകാര്യമാണെന്നു അദ്ദേഹം എക്‌സിൽ കുറിച്ചു.

ജയപാലിന്റെ തെറ്റിദ്ധാരണ തിരുത്താൻ എപ്പോഴും തയാറാണെന്നും ക്വത്ര പറഞ്ഞു. "ഇന്ത്യ സജീവമായ ജനാധിപത്യമാണ്. സ്വതന്ത്രവും നീതിപൂർവവുമായി തിരഞ്ഞെടുപ്പ് നടത്തിയ നീണ്ട ചരിത്രവുമുണ്ട്."

ഡെമോക്രാറ്റിക് നേതാവായ ജയപാൽ എക്‌സിൽ കുറിച്ചിരുന്നു: "ഇന്ത്യൻ ഗവൺമെന്റ് 130 മില്യൺ ആളുകളെ വോട്ടർ പട്ടികയിൽ നിന്നു നീക്കാൻ ശ്രമിക്കുന്നതിൽ എനിക്ക് അഗാധമായ ആശങ്കയുണ്ട്. യുഎസിൽ ജനാധിപത്യത്തിന്റെ വേരറുക്കാൻ ട്രംപ് ഭരണകൂടം ചെയ്യുന്ന കാര്യങ്ങൾ പോലെയുണ്ടിത്."  

അമേരിക്കൻ ജനതയെ പോലെ ഇന്ത്യക്കാരും സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് അർഹിക്കുന്നുവെന്നു ജയപാൽ കുറിച്ചു. ജനാധിപത്യം തകർക്കാൻ ശ്രമിക്കുന്ന ഭരണകൂടത്തിനെതിരെ നടക്കുന്ന അക്രമരഹിതമായ സമരങ്ങൾക്ക് അവർ പിൻതുണ പ്രഖ്യാപിക്കയും ചെയ്തു.  

Indian ambassador hits back at Jayapal 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക