Image

ഫോർട്ട് ഹുഡ് കൊലയാളിയുടെ വധശിക്ഷ നടപ്പാക്കുന്നത് ലൈവായി സംപ്രേക്ഷണം ചെയ്യില്ലെന്നു ട്രംപ് (പിപിഎം)

Published on 16 October, 2026
ഫോർട്ട് ഹുഡ് കൊലയാളിയുടെ വധശിക്ഷ നടപ്പാക്കുന്നത് ലൈവായി സംപ്രേക്ഷണം ചെയ്യില്ലെന്നു ട്രംപ് (പിപിഎം)

ഫോർട്ട് ഹൂഡിൽ 13 പേരെ വെടിവച്ചു കൊന്ന പലസ്തീൻ വംശജൻ നിദാൽ ഹസന്റെ വധശിക്ഷ ലൈവായി സംപ്രേക്ഷണം ചെയ്യില്ലെന്നു പ്രസിഡന്റ് ട്രംപ് ചൊവാഴ്ച്ച പ്രഖ്യാപിച്ചു. ഫയറിംഗ് സ്‌ക്വാഡ് നടപ്പാക്കുന്ന വധശിക്ഷ പരസ്യമായി ടെലിവിഷനിൽ കാണിക്കുമെന്നു ഡിഫൻസ് സെക്രട്ടറി പീറ്റ് ഹേഗ്സേഥ് ആണ് നേരത്തെ അറിയിച്ചിരുന്നത്.  

എന്നാൽ 'നല്ല മനുഷ്യർ' അതു കാണാൻ ആഗ്രഹിക്കുന്നില്ലെന്നു ട്രംപ് ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങൾ ഉൾപ്പെടെയുള്ളവർക്കു കാണാൻ ആഗ്രഹമുണ്ടെങ്കിൽ അതിന് അവസരം നൽകും. 2009 നവംബർ 5നാണു ഹസൻ കൂട്ടക്കൊല നടത്തിയത്.

അമേരിക്ക ഭീകരരെ എങ്ങിനെ കൈകാര്യം ചെയ്യുന്നുവെന്നു ലോകത്തിനു കാണാനാണ് അതു സംപ്രേക്ഷണം ചെയ്യാൻ ആലോചിച്ചതെന്നു ട്രംപ് പറഞ്ഞു. "എന്നാൽ നല്ല മനസുള്ള ഒട്ടേറെ ആളുകൾക്ക് അതു കാണാൻ ആഗ്രഹമില്ല."

ഡിസംബർ 3നു ഹസന്റെ വധശിക്ഷ എന്തായാലും നടപ്പാക്കുമെന്ന് ട്രംപ് വ്യക്തമാക്കി.

ഹേഗ്സേഥ് നേരത്തെ പറഞ്ഞത് ജനങ്ങൾക്കു ഫയറിംഗ് സ്‌ക്വാഡ് വധശിക്ഷ നടപ്പാക്കുന്നത് നേരിട്ടു കാണാൻ അവസരം നൽകുമെന്നാണ്. "കാരണം അയാൾ ചെയ്തതു പോലുള്ള കാര്യങ്ങൾക്കു ഗൗരവമായ പ്രത്യാഘാതങ്ങൾ ഉണ്ടെന്നു എല്ലാവരും അറിയണം."

1930നു ശേഷം യുഎസിൽ പരസ്യമായി വധശിക്ഷ നടപ്പാക്കിയിട്ടില്ല.

ആക്രമണത്തിനിടയിൽ സുരക്ഷാ സേനയുടെ വെടിയേറ്റ ഹസൻ നെഞ്ചിനു താഴേക്കു തളർന്ന അവസ്ഥയിലാണ്. മിലിട്ടറി കോടതിയാണ് അയാൾക്കു വധശിക്ഷ വിധിച്ചത്.

ഫയറിംഗ് സ്‌ക്വാഡ് ഹസനെ കൊല്ലുന്നതിനും സംപ്രേക്ഷണത്തിനും തന്റെ അനുമതിയുണ്ടെന്നു ആദ്യം പറഞ്ഞ ട്രംപ് പിന്നീട് അക്കാര്യം ആലോചിക്കും എന്നു തിരുത്തി. സംപ്രേക്ഷണം കാണാൻ ഉദ്ദേശമില്ലെന്നു വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്‌, സ്‌പീക്കർ മൈക്ക് ജോൺസൺ എന്നിവർ പറഞ്ഞിരുന്നു.

Fort Hood killer's execution won't be live-streamed, says Trump 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക