Image

വംശീയ വിദ്വേഷത്തിന്റെ ഭീഷണി അവഗണിക്കാൻ കഴിയില്ലെന്നു സി എ പി എ സി (പിപിഎം)

Published on 16 October, 2026
വംശീയ വിദ്വേഷത്തിന്റെ ഭീഷണി അവഗണിക്കാൻ കഴിയില്ലെന്നു സി എ പി എ സി (പിപിഎം)

വെള്ളക്കാരുടെ മേധാവിത്വം എന്ന ആശയം ഉയർത്തുന്ന ഭീഷണിയാണ് ഇലിനോയ് അറോറയിൽ ഹിന്ദു ക്ഷേത്രം ആക്രമിക്കാൻ നടന്ന ശ്രമം വെളിപ്പെടുത്തുന്നതെന്നു കോൺഗ്രഷണൽ ഏഷ്യൻ പാസിഫിക് അമേരിക്കൻ കോക്കസ് (സി എ പി എ സി) പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

"ഇന്ത്യക്കാരെ കൂട്ടക്കൊല ചെയ്യുക എന്ന ഉദ്ദേശത്തോടെ വെള്ളക്കാരൻ ക്ഷേത്രത്തിൽ എത്തിയെന്ന റിപ്പോർട്ട് അസാധാരണമായ ഭീതി നിറയ്ക്കുന്നതാണ്. ഇന്ത്യൻ, യഹൂദ, ആഫ്രിക്കൻ അമേരിക്കൻ ജനങ്ങളെ മനുഷ്യരിൽ താഴ്ന്നവരായി കാണണം എന്നായിരുന്നു അയാളുടെ കാഴ്ചപ്പാട്.  

"അവിടെ പ്രാർഥിച്ചു കൊണ്ടിരുന്നവരിൽ സി എ പി എ സി  അംഗമായ രാജാ കൃഷ്ണമൂർത്തിയും കുടുംബവും ഉണ്ടായിരുന്നു. ഈ ഗൂഢാലോചന വെളിപ്പെടുത്തുന്നത് നമ്മുടെ സമൂഹങ്ങളും ആരാധനാലയങ്ങളും നേരിടുന്ന യഥാർഥ യഥാർഥ ഭീഷണിയാണ്. അതൊരു ഒറ്റപ്പെട്ട കാര്യമായി കാണേണ്ടതില്ല.

"സൗത്ത് ഏഷ്യാക്കാർക്കെതിരായ വിദ്വേഷ പ്രകടനം രണ്ടു വർഷത്തിനിടയിൽ 240% കണ്ടു വർധിച്ചിട്ടുണ്ട്. വംശീയ വിദ്വേഷം ആളിക്കത്തിക്കുകയും കുടിയേറ്റ സമൂഹങ്ങളെ അതിനു ബലിയാടാക്കാൻ ശ്രമിക്കയും ചെയ്യുന്നവരാണ് അതിന് ഉത്തരവാദികൾ.

"അക്കാര്യത്തിൽ ട്രംപ് ഭരണകൂടം വഹിച്ച പങ്ക് അവഗണിക്കാൻ കഴിയുന്നതല്ല."

White supremacist ideology poses terrible danger: CAPAC 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക