Image

മാർപാപ്പ വേഗം സുഖം പ്രാപിക്കട്ടെയെന്നു ആശംസിച്ചു മോദി (പിപിഎം)

Published on 14 October, 2026
 മാർപാപ്പ  വേഗം സുഖം പ്രാപിക്കട്ടെയെന്നു ആശംസിച്ചു മോദി (പിപിഎം)

ശ്വാസകോശത്തിൽ നിന്നു മുഴ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കു വിധേയനായ ലിയോ പതിന്നാലാമൻ മാർപാപ്പ വേഗം സുഖം പ്രാപിക്കട്ടെയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചു. "ലിയോ പതിന്നാലാമൻ മാർപാപ്പയുടെ ശസ്ത്രക്രിയ വിജയകരമായിരുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ട്," മോദി എക്‌സിൽ കുറിച്ചു. "അദ്ദേഹം വേഗത്തിൽ പൂർണമായി സുഖം പ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു. തുടർന്നും നല്ല ആരോഗ്യം ഉണ്ടാവട്ടെ."

ചൊവാഴ്ച്ച റോമിലെ ജെമെല്ലി ഹോസ്പിറ്റലിൽ ശസ്ത്രക്രിയക്കു വിധേയനായ മാർപാപ്പയ്ക്ക് കാൻസർ ബാധിച്ചിട്ടുണ്ടെന്നു ഡോക്ടർമാർ അറിയിച്ചു. അഡിനോകാർസിനോമ എന്നാണ് നിർണയം.

ഒന്നര മണിക്കൂർ നീണ്ട സർജറിക്കു മുൻപായിരുന്നു ടെസ്റ്റുകൾ നടത്തിയത്. കൂടുതൽ ടെസ്റ്റുകൾ പിന്നീട് നടത്തും. ശസ്ത്രക്രിയ വിജയകരമായിരുന്നു എന്നും പ്രശ്നങ്ങൾ ഒന്നുമില്ലെന്നും ഡോക്ടർമാർ പറഞ്ഞു.

Modi wishes speedy recovery to Pope Leo XIV  

Join WhatsApp News
ഇരട്ട താപ്പ് 2026-10-14 20:42:07
മാർപാപ്പായെ ഇന്ത്യയിൽ visit ചെയ്യാൻ അനുവദിക്കാത്ത, മോദിയുടെ അശംസകൾ കപടവും ഇരട്ടതാപ്പും ആണ്‌.
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-10-15 04:33:06
💥🔥ദൈവത്തിന് അത്ഭുതങ്ങൾ മടുത്തു കാണും. അതു കൊണ്ടാണ് 'പാപ്പി' ആശുപത്രിയിലോട്ടു ഓടിയത്. ഏതായാലും ഡോക്ടർമാർ ക്യാൻസർമുഴ വിജയകരമായി നീക്കം ചെയ്തു , ദൈവത്തിന് നന്ദി. 🙏 ഡോക്ടർമാർ Moo-ൺ-nchi. ഇനിയെങ്കിലും ഈ കൃപാസനത്തെ കുറിച്ച് പോപ്പിക്ക് ആരെങ്കിലും ഒന്നു പറഞ്ഞു മനസ്സിലാക്കി കൊടുക്കണം. ഭാവിയിൽ ഉണ്ടായേക്കാവുന്ന രോഗങ്ങൾക്ക് ഇവിടെ അത്ഭുത ചികിത്സയുണ്ടെന്നും, ഉടമ്പടി എടുക്കണമെന്നും അദ്ദേഹത്തെ ഏതെങ്കിലും ഒരു മലയാളി കന്യാ സ്ത്രീയോ, ഒരു മലയാളി കത്തോലിക്കാ അച്ചനോ പറഞ്ഞു ധരിപ്പിക്കണമേ... 🙏🙏🙏. ആ ചങ്ങനാശേരി മമ്മൂട് കാരൻ 'കൂവക്കാടൻ കാർഡിനൽ' അവിടെ വാത്തിക്കനിൽ ഉണ്ടല്ലോ. റെജീസ് ✳️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക