
നവംബർ 3 ഇടക്കാല തിരഞ്ഞെടുപ്പിൽ യുഎസ് ഹൗസിലേക്കുള്ള ഏതാനും മത്സരങ്ങളിൽ പരാജയം കണ്ടു പണമിറക്കുന്നത് റിപ്പബ്ലിക്കൻ പാർട്ടി നിർത്തി വച്ചതായി റിപ്പോർട്ട്. വിജയ പ്രതീക്ഷ ഇല്ലാതിരുന്ന പല സീറ്റുകളിലും ഡെമോക്രാറ്റുകൾ കൂടുതൽ പണമിറക്കി വിജയം ഉറപ്പാക്കാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രധാന സൂപ്പർ പി എ സി ആയ കോൺഗ്രഷണൽ ലീഡർഷിപ് ഫണ്ട് മിഡ്വെസ്ററ് മുതൽ ഈസ്റ്റ് കോസ്റ്റ് വരെയുള്ള മേഖലയിൽ നാലു ഡിസ്ട്രിക്ടുകൾ ഉപേക്ഷിച്ചു. പകരം പക്ഷേ ടെക്സസ് മുതൽ പെൻസിൽവേനിയ വരെ 16 മത്സരങ്ങളിൽ കൂടുതൽ പണമിറക്കും.
റിപ്പബ്ലിക്കൻ പാർട്ടി മൂന്നു തവണ ജയിച്ച അയോവ ഡിസ്ട്രിക്ട് ഒന്നിൽ കോൺഗ്രഷണൽ ലീഡർഷിപ് ഫണ്ട് ഇപ്പോൾ പരസ്യങ്ങൾ നൽകുന്നില്ല. ഡെമോക്രാറ്റ് ക്രിസ്റ്റിന ബോഹാനൻ കഴിഞ്ഞ തവണ 799 വോട്ടിനു തോറ്റ സീറ്റിൽ റിപ്പബ്ലിക്കൻ മില്ലർ-മീക്സിന്റെ നാലാം പരിശ്രമം അവർ തകർക്കും എന്നതാണ് സൂചന.
ന്യൂ ജേഴ്സിയുടെ ഏഴാം ഡിസ്ട്രിക്ടിലും പി എ സി ഒഴിവായി. രണ്ടു തവണ ജയിച്ച റെപ്. ടോം കീനെ അവർ കൈവിട്ടു. സിൻസിനാറ്റിയാണ് അവർ ഉപേക്ഷിക്കുന്ന മറ്റൊരു മേഖല.
ലാസ് വെഗാസിൽ പ്രസിഡന്റ് ട്രംപിന്റെ സൂപ്പർ പി എ സി പണം ഇറക്കുന്നത് നിർത്തിയിട്ടുണ്ട്.
റിപ്പബ്ലിക്കൻ ശക്തി കണ്ടിരുന്ന ചില ഡിസ്ട്രിക്ടുകളിൽ ഡെമോക്രാറ്റുകൾ പിടിമുറുക്കാൻ ശ്രമിക്കയാണ്. അവിടെയെല്ലാം മില്യണുകൾ ഇറക്കാൻ അവർ ഒരുങ്ങുന്നു. അര ഡസൻ സീറ്റെങ്കിലും കൂടുതൽ പിടിച്ചാൽ ഹൗസ് കൈയ്യിലൊതുങ്ങും എന്നവർ കരുതുന്നു.
സെനറ്റ് മത്സരങ്ങളിലും റിപ്പബ്ലിക്കൻ ദൗർബല്യം കണ്ടു ഡെമോക്രാറ്റുകൾ പ്രചാരണം ശക്തമാക്കിയിട്ടുണ്ടെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രസിഡന്റ് ട്രംപിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞത് അവർക്കു ആവേശമാകുന്നു.
2024ൽ ട്രംപ് ഡെമോക്രാറ്റ് കമലാ ഹാരിസിനെതിരെ വിജയം കണ്ട കുറെ ഡിസ്ട്രിക്ടുകളിലാണ് ഇനി റിപ്പബ്ലിക്കൻ ശ്രദ്ധ ഉണ്ടാവുക.
GOP deserts 'weak' Congressional seats