Image

ബ്രേക്ക് തകരാര്‍: മുപ്പതിനായിരത്തിലധികം മെഴ്സിഡസ് ബെന്‍സ് എസ്-ക്ലാസ് കാറുകള്‍ തിരിച്ചുവിളിക്കുന്നു.

പി പി ചെറിയാന്‍ Published on 14 October, 2026
ബ്രേക്ക് തകരാര്‍: മുപ്പതിനായിരത്തിലധികം മെഴ്സിഡസ് ബെന്‍സ് എസ്-ക്ലാസ് കാറുകള്‍ തിരിച്ചുവിളിക്കുന്നു.

പ്രധാന ബ്രേക്ക് ഹോസുകളില്‍ ചോര്‍ച്ചയുണ്ടാകാന്‍ സാധ്യതയുള്ള തകരാറിനെത്തുടര്‍ന്ന്, 30,000-ത്തിലധികം എസ്-ക്ലാസ്  സെഡാനുകള്‍ തിരിച്ചുവിളിച്ച്  ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്സിഡസ് ബെന്‍സ് . 2025ന്റെ തുടക്കത്തില്‍ 20,000 സെഡാനുകള്‍ ഉള്‍പ്പെടുത്തി നടത്തിയ മുന്‍ റീകോളിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് പുതിയ നടപടി.  

2022-25 മോഡല്‍ വര്‍ഷങ്ങളിലെ S500, S580, മേബാക്ക് S580 (Maybach S580), മേബാക്ക് S680 (Maybach S680),2023-25 മോഡല്‍ വര്‍ഷത്തെ S580 e,2024-25 മോഡല്‍ വര്‍ഷത്തെ AMG S63 e എന്നീ മോഡലുകളാണ് ഈ റീകോളില്‍ ഉള്‍പ്പെടുന്നത്.

ബാധിക്കപ്പെട്ട വാഹനങ്ങളുടെ മുന്‍ഭാഗത്തെ ബ്രേക്ക് ഹോസുകള്‍ പൊട്ടാനും ബ്രേക്ക് ഓയില്‍ ചോരാനും സാധ്യതയുണ്ട്. ഇത് വാഹനം പൂര്‍ണ്ണമായി നിര്‍ത്താന്‍ കൂടുതല്‍ ദൂരം ആവശ്യമായി വരികയും, അതുവഴി അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.  

ഈ പ്രശ്‌നം പൂര്‍ണ്ണമായും പരിഹരിക്കുന്നതിനായി മെഴ്സിഡസ് ബെന്‍സ് ഡീലര്‍മാര്‍ മുന്‍ ബ്രേക്ക് ഹോസുകള്‍ സൗജന്യമായി മാറ്റിനല്‍കും.വാഹന ഉടമകള്‍ക്കുള്ള അറിയിപ്പ് കത്തുകള്‍ നവംബര്‍ 27-നകം അയച്ചുതുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതല്‍ സംശയങ്ങള്‍ ഉള്ളവര്‍ക്ക് 800-367-6372 എന്ന നമ്പരില്‍ മെഴ്സിഡസ് ബെന്‍സുമായോ അല്ലെങ്കില്‍ 888-327-4236 എന്ന നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്റെ  വെഹിക്കിള്‍ സേഫ്റ്റി ഹോട്ട്ലൈനായോ ബന്ധപ്പെടാവുന്നതാണ്.  

ഉടമകള്‍ക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് തങ്ങളുടെ വാഹനം തിരിച്ചറിയുന്നതിനുള്ള നമ്പര്‍ (VIN - Vehicle Identification Number) നല്‍കി വാഹനം ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാവുന്നതാണ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക