Image

മാർപ്പാപ്പയ്ക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചു; ശസ്ത്രക്രിയ വിജയകരമെന്ന് വത്തിക്കാൻ

പി പി ചെറിയാൻ Published on 13 October, 2026
മാർപ്പാപ്പയ്ക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചു; ശസ്ത്രക്രിയ വിജയകരമെന്ന് വത്തിക്കാൻ

വത്തിക്കാൻ സിറ്റി: മാർപ്പാപ്പയ്ക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചതായി വത്തിക്കാൻ അറിയിച്ചു. അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ശ്വാസകോശത്തിലെ മുഴ വിജയകരമായി നീക്കം ചെയ്യുകയും ചെയ്തു.

റോമിലെ ജെമെല്ലി ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. മാർപ്പാപ്പയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ചികിത്സകളോട് അദ്ദേഹം നന്നായി പ്രതികരിക്കുന്നുണ്ടെന്നും വത്തിക്കാൻ വക്താവ് വ്യക്തമാക്കി. അദ്ദേഹത്തിന്റെ ആരോഗ്യം വേഗത്തിൽ വീണ്ടെടുക്കുന്നതിനായുള്ള പ്രാർത്ഥനകളിലാണ് ലോകമെമ്പാടുമുള്ള വിശ്വാസികൾ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക