Image

കേസെടുക്കാന്‍ മതിയായ തെളിവുകളുണ്ടായിരുന്നില്ല; മാസപ്പടി കേസിൽ പിണറായി വിജയന്‍റെ വാദങ്ങളെ പിന്തുണച്ച് സര്‍ക്കാര്‍ ഹൈക്കോടതിയിൽ

Published on 13 October, 2026
കേസെടുക്കാന്‍ മതിയായ തെളിവുകളുണ്ടായിരുന്നില്ല; മാസപ്പടി കേസിൽ പിണറായി വിജയന്‍റെ വാദങ്ങളെ പിന്തുണച്ച് സര്‍ക്കാര്‍ ഹൈക്കോടതിയിൽ

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് കേസിലെ ഹർജിയിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണച്ച് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കേസിൽ പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ പരിഗണിക്കുമ്പോഴാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. 

കേസെടുക്കാൻ മതിയായ തെളിവുകൾ ഇല്ലായിരുന്നുവെന്നും ചില ഡയറി രേഖകൾ മാത്രമാണ് ലഭിച്ചതെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സിംഗിൾ ബെഞ്ച് ഉത്തരവ് അനുസരിച്ച് എഫ്ഐആർ ഇട്ട് കേസ് റജിസ്റ്റർ ചെയ്തതായി സർക്കാരും ഇഡിയും കോടതിയെ അറിയിച്ചു.

ഇഡി സർക്കാരിന് കൈമാറിയത് ഒരു റിപ്പോർട്ട് മാത്രമാണെന്നും സാക്ഷിമൊഴികളോ മറ്റ് അനുബന്ധ രേഖകളോ നൽകിയിരുന്നില്ലെന്നും സർക്കാർ വ്യക്തമാക്കി. അതുകൊണ്ടാണ് പ്രാഥമിക അന്വേഷണം നടത്താൻ ഉത്തരവിട്ടതെന്നും പ്രാഥമിക അന്വേഷണം വേണമെന്ന നിലപാടാണ് ഇപ്പോഴും സർക്കാരിനുള്ളതെന്നും അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. ഇഡി നൽകിയ തെളിവുകൾ കേസെടുക്കാൻ പര്യാപ്തമല്ലെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചു.

അതേസമയം, പിണറായിക്കെതിരെ എഫ്‌ഐആർ ഇട്ടതിൽ പ്രശ്‌നം എന്തെന്ന ചോദ്യം ഹൈക്കോടതി ആവർത്തിച്ചു. സിംഗിൾ ബെഞ്ചിന്റെ വിധി ഇല്ലെങ്കിലും എഫ്ഐആർ ഇടാമല്ലോ എന്നായിരുന്നു കോടതിയുടെ ചോദ്യം. എന്നാൽ ലഭിച്ച തെളിവുകൾ കേസെടുക്കാൻ തൃപ്തികരമല്ലായിരുന്നുവെന്ന് സർക്കാർ മറുപടി നൽകി.പിണറായി വിജയൻ അടക്കമുള്ള പ്രതികളുടെ ഹർജിയെ ഇഡി ശക്തമായി എതിർത്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക