Image

കോട്ടയം സ്വദേശിയായ ഉംറ തീര്‍ത്ഥാടക മദീനയില്‍ നിര്യാതയായി

Published on 13 October, 2026
 കോട്ടയം സ്വദേശിയായ ഉംറ തീര്‍ത്ഥാടക മദീനയില്‍ നിര്യാതയായി

 

കോട്ടയം സ്വദേശിയായ ഉംറ തീര്‍ത്ഥാടക മദീനയില്‍ മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി പാറത്തോട് മുക്കാലി പുതുപ്പറമ്പില്‍ പരേതനായ സെയ്തു മുഹമ്മദിന്റെ (മാങ്കുഞ്ഞ്) ഭാര്യ ലൈല സെതു മുഹമ്മദ് (75) ആണ് മദീനയില്‍ മരിച്ചത്. ആനക്കല്ല് നെല്ലിമലപ്പുതുപ്പറമ്പില്‍ കുടുംബാം?ഗമാണ്.

ഉംറയുടെ ചടങ്ങുകള്‍ പൂര്‍ത്തീകരിച്ചു മക്കയില്‍ നിന്ന് മദീനയിലേക്കുള്ള യാത്രയിലായിരുന്നു മരണം. കബറടക്കും ബദറില്‍ നടന്നു. ഫാത്തിമ (ജൂലി), ബീമാ (ഡാലി), റയാസ് സെയ്ത് മുഹമ്മദ് (ഖത്തര്‍) എന്നിവരാണ് മക്കള്‍. പരേതനായ സുബൈര്‍( മൂവാറ്റുപുഴ), നാസര്‍ (തീക്കോയി), തസ്‌നി (ഈരാറ്റുപേട്ട) എന്നിവര്‍ മരുമക്കളാണ്. മഹമ്മദ് സീതി (കോട്ടയം), മുഹമ്മദ് ഹനീഫ (കുമളി) എന്നിവര്‍ സഹോദ?രങ്ങളാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക