Image

ലിന്‍ലീ കുറ്റക്കാരിയാണെന്ന് കോടതി, 20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം

പി പി ചെറിയാന്‍ Published on 13 October, 2026
ലിന്‍ലീ കുറ്റക്കാരിയാണെന്ന് കോടതി, 20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം

ഡാളസ് : എസ്.എം.യു. വിദ്യാര്‍ത്ഥി ഹോണര്‍ വാലസിന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസില്‍ ലിന്‍ലീ പോളിസ് കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാണ്  ജൂറിയുടെ വിധി വന്നിരിക്കുന്നത്.

2023 സെപ്റ്റംബര്‍ 24-നാണ് ഈ ദാരുണമായ സംഭവം നടന്നത്. ഡാളസിലെ മോണ്ടിസെല്ലോ അവന്യൂവിന്റെയും നോര്‍ത്ത് സെന്‍ട്രല്‍ എക്‌സ്പ്രസ് വേയുടെയും ജങ്ഷനില്‍ വെച്ച് ലിന്‍ലീ പോളിസ് ഓടിച്ച വാഹനം റെഡ് സിഗ്‌നല്‍ വകവെയ്ക്കാതെ പാഞ്ഞുകയറി അപകടമുണ്ടാക്കുകയായിരുന്നു. ഈ അപകടത്തിലാണ് ഹോണര്‍ വാലസ് കൊല്ലപ്പെട്ടത്.

ജൂറി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയെങ്കിലും പ്രതിക്കുള്ള ശിക്ഷ ഇതുവരെ വിധിച്ചിട്ടില്ല. മദ്യപിച്ച് വാഹനമോടിച്ച് ആളുടെ മരണത്തിന് കാരണമായതിന് 20 വര്‍ഷം വരെയും, പരിക്കുകള്‍ വരുത്തിയതിന് 10 വര്‍ഷം വരെയും തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതിക്കമേല്‍ ചുമത്തിയിരിക്കുന്നത്.

ഈ കേസില്‍ പ്രതിക്ക് എന്ത് ശിക്ഷയായിരിക്കും ലഭിക്കുകയെന്നത് സംബന്ധിച്ച് നിയമനടപടികള്‍ പുരോഗമിക്കുകയാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക