
കൊച്ചി: ഒക്ടോബര്‍ 15 മുതല്‍ സംസ്ഥാനത്തെ ഹോട്ടലുകളിലും, റസ്റ്ററന്റുകളിലും 2000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ. പേമന്റുകള്‍ സ്വീകരിക്കില്ലെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ അറിയിച്ചു. രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണിത്.
സൗകര്യപ്രദമായി പണം കൈമാറുവാന്‍ കഴിയുന്ന യു.പി.ഐ. സംവിധാനത്തില്‍ ഫീസ് ഏര്‍പ്പെടുത്തുന്നത് ഡിജിറ്റല്‍ ഇടപാടുകളെ നിരുത്സാഹപ്പെടുത്തും. 2000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാനുള്ള നീക്കം അധികൃതര്‍ പിന്‍വലിക്കുകയോ, ഫീസിന്റെ പരിധി പതിനായിരം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്കായി ഉയര്‍ത്തുകയോ വേണമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ജി. ജയപാലും, ജനറല്‍ സെക്രട്ടറി എന്‍. അബ്ദുള്‍ റസാഖും വ്യക്തമാക്കി.