
ടെന്നസിയിൽ വധശിക്ഷ നടപ്പാക്കാനുള്ള കുത്തിവയ്പ് പരാജയപ്പെട്ടതിനെ തുടർന്ന് അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കൊലക്കേസ് പ്രതി ക്രിസ്റ്റ പൈക്ക് 10 ദിവസത്തിനു ശേഷം ആശുപത്രി വിട്ടു. 50കാരിയായ പൈക്കിനെ തിരികെ ജയിലിൽ പ്രവേശിപ്പിച്ചെന്നു അഭിഭാഷകർ പറഞ്ഞു.
ചികിത്സ തുടരുന്നുണ്ടെന്നു അവർ അറിയിച്ചു. സെപ്റ്റംബർ 30നായിരുന്നു അവർ ആശുപത്രിയിൽ എത്തിയത്. അന്നു ബോധം നശിച്ചിരുന്ന അവർ പിന്നീട് ഉണർന്നെണീറ്റു സംസാരിച്ചു.
"ഞാൻ എവിടെയാണ്? നിങ്ങളൊക്കെ ആരാണ്?" എന്നാണ് അവർ ചോദിച്ചത്.
തുടർന്ന് അവരെ വെന്റിലേറ്ററിൽ നിന്നു നീക്കം ചെയ്തു.
1995ൽ 19 വയസുള്ള സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയതിനാണ് പൈക്കിനെ വധശിക്ഷയ്ക്കു വിധിച്ചത്. 30 വർഷം വധശിക്ഷ കാത്തു ജയിലിൽ കിടന്നു. ടെന്നസിയിൽ 200 വർഷത്തിനു ശേഷം വധിക്കുന്ന ആദ്യ സ്ത്രീയാവുമായിരുന്നു അവർ.
വധശിക്ഷ റദ്ദാക്കണമെന്ന ആവശ്യം ഗവർണർ ബിൽ ലീ തള്ളി.
Christa Pike leaves hospital