Image

വധശിക്ഷ അസ്വീകാര്യമാണെന്നു മാർപാപ്പ; യുഎസിലെ പരസ്യ വധശിക്ഷയെ കർദിനാൾ അപലപിച്ചു (പിപിഎം)

Published on 11 October, 2026
വധശിക്ഷ അസ്വീകാര്യമാണെന്നു മാർപാപ്പ; യുഎസിലെ പരസ്യ വധശിക്ഷയെ കർദിനാൾ അപലപിച്ചു (പിപിഎം)

വധശിക്ഷ അസ്വീകാര്യമാണെന്നു ലിയോ പതിന്നാലാമൻ മാർപാപ്പ ശനിയാഴ്ച്ച പ്രഖ്യാപിച്ചു. സ്വന്തം നാടായ അമേരിക്കയിൽ ഫയറിംഗ് സ്‌ക്വാഡ് നടപ്പാക്കുന്ന വധശിക്ഷ സംപ്രേക്ഷണം ചെയ്യുന്നതിനെതിരെ വിമർശനം ഉയരുമ്പോഴാണ് വധശിക്ഷ മനുഷ്യന്റെ അന്തസിനെ ഇല്ലായ്മ ചെയ്യുന്നതെന്ന നിലയ്ക്ക് അസ്വീകാര്യമാണെന്നു പോപ്പ് ലിയോ പറഞ്ഞത്.

ഫ്രാൻസിസ് മാർപാപ്പ വധശിക്ഷയെ കുറിച്ചു ഉയർത്തിപ്പിച്ച വാദം തന്നെയാണ് ലിയോ പതിന്നാലാമനും എടുത്തുകാട്ടിയത്.

വധശിക്ഷ കൂടാതെ തന്നെ പൊതുനന്മ കാത്തു സൂക്ഷിക്കയും നീതിയുടെ ആവശ്യങ്ങൾ നടപ്പാക്കുകയും ചെയ്യാമെന്നു പാപ്പാ ചൂണ്ടിക്കാട്ടി. #NoDeathPenalty എന്ന ഹാഷ്ടാഗിലാണ് പോസ്റ്റ് അവസാനിക്കുന്നത്. വധശിക്ഷയ്‌ക്കെതിരായ ആഗോള ദിനമായിരുന്നു ശനിയാഴ്ച്ച.

ടെക്സസിലെ ഫോർട്ട് ഹുഡിൽ 13 പേരെ വെടിവച്ചു കൊന്ന പലസ്തീൻ വംശജൻ നിദാൽ ഹസന്റെ വധശിക്ഷ ഡിസംബർ 3നു ഫയറിംഗ് സ്‌ക്വാഡ് നടപ്പാക്കുമ്പോൾ അതു ലൈവായി സംപ്രേക്ഷണം ചെയ്യുമെന്നു ഡിഫൻസ് സെക്രട്ടറി പീറ്റ് ഹേഗ്സേഥ് അറിയിച്ചിരുന്നു. എന്നാൽ തീരുമാനം എടുത്തില്ല എന്നാണ് പ്രസിഡന്റ് ട്രംപ് പറഞ്ഞത്. സംപ്രേക്ഷണം കാണാൻ ഉദ്ദേശിക്കുന്നില്ലെന്നു കത്തോലിക്കാ വിശ്വാസിയായ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്‌ പറഞ്ഞു.

പാപ്പാ അക്കാര്യം പരാമർശിച്ചില്ല. ടെന്നസിയിൽ വധശിക്ഷ നടപ്പാക്കാൻ മരുന്നു കുത്തിവച്ചതു പരാജയമായ കാര്യവും അദ്ദേഹം സൂചിപ്പിച്ചില്ല.

എന്നാൽ വത്തിക്കാൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കാർഡിനൽ പിയെട്രോ പരോളിൻ യുഎസ് പരസ്യമായി വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചതിനെ അപലപിച്ചു. അത് അസ്വീകാര്യമാണെന്നു മാർപാപ്പയുടെ ഉന്നത സഹായി പറഞ്ഞു. "മനസിലാക്കാൻ കഴിയുന്നില്ല," അദ്ദേഹം പറഞ്ഞു. "മരണം ആഘോഷമാക്കുന്നത് സ്വീകരിക്കാൻ കഴിയുന്നില്ല."  

വധശിക്ഷയെ സഭ പൂർണമായും എതിർക്കുന്നുവെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. "ഈ കാലത്തു അതു നടപ്പാക്കാൻ ആരെങ്കിലും തുനിയുന്നത് തന്നെ വിശ്വസിക്കാൻ കഴിയുന്നില്ല. കുറ്റവാളിയെ ശിക്ഷിക്കാൻ വേറെയും മാർഗങ്ങളുണ്ട്."

പെന്റഗൺ നടത്തുന്ന നീക്കത്തിൽ യുഎസ് ബിഷപ്‌സ് കോൺഫറൻസ് മേധാവി ആർച്ച്ബിഷപ് പോൾ കോക്‌ലി ഞെട്ടൽ പ്രകടിപ്പിച്ചു. "അതീവ ദുഖകരം," അദ്ദേഹം പറഞ്ഞു. "ഹസൻ ചെയ്ത കുറ്റം ഒരു തരത്തിലും ക്ഷമിക്കാൻ കഴിയുന്നതല്ല. പക്ഷെ ഈ തീരുമാനം പ്രാകൃതമായ മരണത്തിന്റെ സംസ്കാരത്തെ വളർത്തുന്നതാണ്. അതിൽ  പുനരാലോചന ആവശ്യമാണ്."  

Pope calls death penalty unacceptable

 

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-10-11 05:38:10
💥🔥എന്റെ കർത്താവേ, ഈ മാർ പോപ്പീ ക്രിസ്ത്യാനികളേയും, ക്രിസ്തുവിനെയും യഹോവായേയും, "പ്രാവുദൈവത്തെയും" നാണം കെടുത്തുമല്ലോ. 🔸മുകളിൽ ശ്രീമാൻ. പോപ്പീ പറഞ്ഞ കുറേ വാക്കുകൾ നിങ്ങൾ ഒന്നു കൂടി ഒന്നു വായിച്ചേ, എന്നിട്ട് ആ സത്യ വേദപുസ്തകം കൂടി ഒന്നു മനസ്സിലേക്ക് കൊണ്ടു വന്നേ...... 1}. മരണം ആഘോഷമാക്കുന്നത്, 2}.വധശിക്ഷ , 3}.നീതി, 4}.പ്രാകൃതമായ മരണത്തിന്റെ സംസ്കാരം, 5}. പരസ്യമായ വധ ശിക്ഷ.... 🔹ഇതൊക്കെ തന്നെയല്ലേ സഭയെ നിലനിർത്തിയതും നില നിർത്തുന്നതും മുന്നോട്ടു നയിക്കുന്നതും ആയ ഘടകങ്ങൾ??? അപ്പോൾ ഇദ്ദേഹം പുസ്തകത്തെയും സഭയെയും തള്ളിപ്പറയുകയാണോ??? എന്താ പോപ്പീ നിങ്ങളീ പറഞ്ഞു കൂട്ടുന്നത്??? വല്ല നിശ്ചയവുമുണ്ടോ??? എന്റെ അത്രയും പോലും അറിവ് താങ്കൾക്കില്ലേ?? ങേ 🤔??. പഴയ നിയമങ്ങളെ ഒക്കെ പാടേ സഭ അവഗണിച്ചോ , ജനാധിപത്യത്തിലൊക്കെ വിശ്വാസം ഉണ്ടോ സഭയ്ക്ക്, വ്യക്തി സ്വാതന്ത്ര്യത്തിൽ ഒക്കെ വിശ്വാസം ഉണ്ടോ സഭയ്ക്ക്??? നീതിയിലും ന്യായത്തിലും സഭയ്ക്ക് വിശ്വാസം വന്നു തുടങ്ങിയോ??? മരണത്തെ സഭ ഇനി മുതൽ ആഘോഷമാക്കില്ലേ??? 🤮എന്താ കൃഷ്ണാ ഞാനീ കേൾക്കുന്നത്???? റെജീസ്✳️
Sudhir Panikkaveetil 2026-10-11 13:08:07
വധശിക്ഷ അസ്വീകാര്യമാണ്. ഒരാൾ മറ്റൊരാളെ കൊല്ലുന്നത് സ്വീകാര്യം, എന്തൊരു തട്ടിപ്പ്.!! ഈ കപട മാപ്പ് പരിപാടി അനവധി കൊലയാളികളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ശ്രീ നെടുങ്ങാടപ്പള്ളിയുടെ കൃഷ്ണ വിളി ക്ഷ പിടിച്ചു ട്ടോ..." അങ്ങേരു കാച്ചിക്കളയാൻ പറഞ്ഞേനെ. അധർമം മൂക്കുമ്പോൾ ധർമ്മം സ്ഥാപിക്കണമെങ്കിൽ അധർമ്മികളെ കൊന്നുകളയണം:}സത്യത്തിനിന്നും ശരശയ്യ മാത്രം... കൃഷ്ണാ നീ എവിടെ...
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-10-11 15:41:23
💥🔥എന്തൊരു പ്രഹസനം?‼️? എന്തൊരു വിരോധാഭാസം.. ‼️ കൊല്ലും കൊലയും കുലത്തൊഴിലാക്കിയ ഒരു മതത്തിന്റെ അധ്യക്ഷനാണ് ഈ ചാരിത്ര്യ ഉപദേശം കൊടുക്കുന്നത്. യഹോവ തന്നെത്താൻ നേരിട്ട് എത്രയോ ആയിരങ്ങളെ പ്രാകൃതമായി, പരസ്യമായി വധിച്ചു. പല്ലിനു പല്ല്, കണ്ണിനു കണ്ണ് , ഇതല്ലായിരുന്നുവോ യഹോവയുടെ നീതി. പഴയ നിയമവും പുതിയ നിയമവും നിറയെ കൊലപാതകങ്ങളുടെ ഒരു പരമ്പര തന്നെയാണ്. അപ്പോൾ പിന്നെ മതാധിപത്യത്തിന്റെ വക്താവായ പോപ്പീ എങ്ങനെ ജനാധിപത്യ ക്രമത്തിൽ വധ ശിക്ഷയെ എതിർക്കുന്നു??? ജീവിതമല്ലല്ലോ,മരണത്തിന്റെ ആഘോഷമല്ലേ ക്രൈസ്തവതയുടെ കാതൽ??. അപ്പോൾ പിന്നെ മരണത്തിന്റെ ആഘോഷത്തെ പോപ്പിക്ക് എങ്ങനെ എതിർക്കാൻ കഴിയും????? കുരിശു യുദ്ധങ്ങളും വിച്ച് ഹണ്ടും ഇൻക്വിസിഷനും ഇയാൾ ഇത്ര പെട്ടെന്ന് മറന്നോ? അതോ ഇയാൾക്കും അൾഷെയ്മെഴ്‌സ് പിടിപെട്ടോ?? ✳️Rejice
Sunil 2026-10-11 17:11:17
A poor man was picking up some dead wooden sticks to use as fuel in his kitchen. Our God instructed to stone that man to dead because it was on a Saturday. Oh Pope, Should we go back to the age of Jehovah ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക