Image

സിലിൻസ്കിയെ നീക്കം ചെയ്യണമെന്നു ട്രംപ്; യുക്രൈനു പുതിയ നേതൃത്വം ഉണ്ടാവണം (പിപിഎം)

Published on 11 October, 2026
സിലിൻസ്കിയെ നീക്കം ചെയ്യണമെന്നു ട്രംപ്; യുക്രൈനു പുതിയ നേതൃത്വം ഉണ്ടാവണം (പിപിഎം)

യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സിലിൻസ്കിയെ നീക്കം ചെയ്യണമെന്ന നിർദേശം പ്രസിഡന്റ് ട്രംപ് മുന്നോട്ടു വച്ചു. അമേരിക്കൻ നിലപാടുകളെല്ലാം കാറ്റിൽ പറത്തി റഷ്യയിൽ നിന്നു ഡീസൽ വാങ്ങാൻ പ്രസിഡന്റ് പുട്ടിനുമായി കരാർ ഉറപ്പിച്ച ശേഷമാണ് യുദ്ധം അവസാനിപ്പിക്കാൻ സിലിൻസ്കിക്കു കഴിയില്ലെന്നു ട്രംപ് കണ്ടെത്തിയത്.  

റഷ്യയുടെ റിഫൈനറികൾ ആക്രമിക്കരുതെന്ന് താൻ  ആവശ്യപ്പെട്ടിട്ടും സിലിൻസ്കി വഴങ്ങിയില്ല എന്നു ട്രംപ് ചൂണ്ടിക്കാട്ടി. റഷ്യൻ റിഫൈനറികൾ ആക്രമിച്ചാൽ ആഗോള എണ്ണ വിപണികളിൽ വില കുതിക്കുമെന്നു സിലിൻസ്കിയോടു പറഞ്ഞിരുന്നുവെന്നു ട്രംപ് റിപ്പോർട്ടർമാരോട് പറഞ്ഞു.

യുദ്ധം തീരണമെങ്കിൽ യുക്രൈനു പുതിയ നേതൃത്വം ഉണ്ടാവണമെന്നു ട്രംപ് വാദിച്ചു. "അയാൾക്ക്‌ പല ഒത്തുതീർപ്പുകളും ഉണ്ടാക്കാൻ കഴിയുമായിരുന്നു. പക്ഷെ അയാൾ ഒരിക്കലും അതിനു ശ്രമിച്ചില്ല. യുക്രൈൻ പുതിയൊരു പ്രസിഡന്റിനെ കണ്ടെത്തേണ്ട സമയമായി."

Trump wants new president for Ukraine, after diesel deal with Russia

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക