Image

വാൻസ്‌ നേരത്തെ വോട്ട് ചെയ്തു, വധശിക്ഷ സംപ്രേക്ഷണം ചെയ്താൽ കാണുകയില്ലെന്നു വ്യക്തമാക്കി (പിപിഎം)

Published on 10 October, 2026
വാൻസ്‌ നേരത്തെ വോട്ട് ചെയ്തു, വധശിക്ഷ സംപ്രേക്ഷണം ചെയ്താൽ കാണുകയില്ലെന്നു വ്യക്തമാക്കി (പിപിഎം)

നവംബർ 3 ഇടക്കാല തിരഞ്ഞെടുപ്പിലെ ഏർലി വോട്ടിംഗ് പ്രയോജനപ്പെടുത്തി വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്‌ വെള്ളിയാഴ്ച്ച വോട്ട് ചെയ്തു. സിൻസിനാറ്റിക്കടുത്ത നോർവുഡിൽ ഹാമിൽട്ടൺ കൗണ്ടി ബോർഡ് ഓഫ് ഇലെക്ഷൻസിൽ ഉച്ചയ്ക്ക് 12:30നാണു അദ്ദേഹം എത്തിയത്.

വോട്ടർ ഐ ഡി കാണിച്ച ശേഷം തന്റെ പേര് ജെയിംസ് ഡേവിഡ് വാൻസ്‌ എന്നാണെന്നു അദ്ദേഹം അറിയിച്ചു. "ആരും എന്റെ ബാലറ്റിൽ നോക്കല്ലേ" എന്നദ്ദേഹം റിപ്പോർട്ടർമാരോട് പറഞ്ഞു.

"അങ്ങയുടെ രാഷ്ട്രീയം ഞങ്ങൾക്ക് അറിയാമല്ലോ" എന്നവർ മറുപടി പറഞ്ഞപ്പോൾ അദ്ദേഹം പ്രതികരിച്ചു: "പക്ഷെ ഞാൻ ഏതൊക്കെ ജഡ്ജുമാർക്കാണ് വോട്ട് ചെയ്യുന്നതെന്ന് നിങ്ങൾ അറിയേണ്ട."

അഞ്ചു മിനിറ്റ് കൊണ്ടു വോട്ട് ചെയ്തു വാൻസ്‌ സ്ഥലം വിട്ടു.

സിൻസിനാറ്റിയിൽ കുടുംബവീട്ടിൽ അദ്ദേഹം സന്ദർശനം നടത്തി.  

ഫോർട്ട് ഹുഡ് കൂട്ടക്കൊല പ്രതി ഹസൻ നിദാലിന്റെ വധശിക്ഷ സംപ്രേക്ഷണം ചെയ്യാനുള്ള തീരുമാനത്തെ കുറിച്ച് റിപ്പോർട്ടർമാർ ചോദിച്ചപ്പോൾ സംപ്രേക്ഷണം ഉണ്ടാവുമോ എന്നു തനിക്കു ഉറപ്പില്ലെന്നു വാൻസ്‌ പറഞ്ഞു.

സംപ്രേക്ഷണം ക്രിസ്തീയ വിശ്വാസവുമായി പൊരുത്തപ്പെടുന്നുണ്ടോ എന്നു ചോദിച്ചപ്പോൾ വാൻസ്‌ പറഞ്ഞു: "ഹസന്റെ പ്രവൃത്തി അങ്ങേയറ്റം വലിയ ഭീകരതയാണ്. സൈക്യാട്രിസ്റ് ആയ അദ്ദേഹം സഹായിക്കേണ്ട സൈനികരെയാണ് കൂട്ടക്കൊല ചെയ്തത്.  

"9/11 ആക്രമണത്തിനു ശേഷം അമേരിക്കയിൽ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണത്. അക്കാര്യം നമ്മൾ മറക്കരുത്."

അതേ സമയം, സംപ്രേക്ഷണം താൻ കാണാൻ ഉദ്ദേശിക്കുന്നില്ലെന്നു വാൻസ്‌ വ്യക്തമാക്കി. അതു റദ്ദാക്കാൻ അദ്ദേഹം പക്ഷെ ആവശ്യപ്പെട്ടില്ല.

Vance votes early in Ohio, weighs in on execution 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക