Image

വീട്ടുസാമഗ്രികളുമായി പോയ വാന്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചതായി പരാതി

Published on 10 October, 2026
 വീട്ടുസാമഗ്രികളുമായി പോയ വാന്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചതായി പരാതി

വൈപ്പിന്‍: വീട്ടുസാമഗ്രികളുമായി പോയ വാഹനം രണ്ടംഗസംഘം തടഞ്ഞുനിര്‍ത്തി ആക്രമിച്ചതായി പരാതി. ആക്രമണത്തില്‍ പള്ളുരുത്തി ഡിഎല്‍ബി കൊട്ടേഴ്‌സില്‍ ചെറുകാട്ടുപറമ്പില്‍ വിനോദിന് പരിക്കേറ്റു.

കഴിഞ്ഞദിവസം കാള മുക്കില്‍ വച്ചായിരുന്നു സംഭവം. കവിള്‍ എല്ലിനു പൊട്ടലേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന വയോധികയുടെ സഹോദരിയുടെ ബന്ധുവാണത്രേ ആക്രമിച്ചത്.

ആക്രമിച്ചതിനുശേഷം വാഹനത്തിലുള്ള സാധനങ്ങള്‍ പിടിച്ചെടുത്തു കൊണ്ടുപോയി വയോധികയുടെ നായരമ്പലത്തുള്ള വീട്ടില്‍ കൊണ്ട് ചെന്ന് ഇറക്കിയിട്ടു. ആക്രമണത്തിനിടെ വയോധികയുടെ സ്വര്‍ണമാലയും പെന്‍ഷന്‍കാരുടെ മറ്റു രേഖകളും നഷ്ടപ്പെട്ടതായി വിനോദ് മുളവുകാട് പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

വയോധിക സഹോദരിക്ക് നല്‍കിയിരുന്ന 50000 രൂപ തിരികെ ചോദിച്ചതിലുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നില്‍ എന്ന് പറയുന്നു. പരാതിയില്‍ ഷമീര്‍, കണ്ടാല്‍ അറിയാവുന്ന ഇയാളുടെ സുഹൃത്ത് എന്നിവര്‍ക്കെതിരെ മുളവുകാട് പൊലിസ് കേസ് എടുത്തിട്ടുണ്ട്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക