Image

ലേബർ സർട്ടിഫിക്കേഷൻ വിലക്കിയതിനു മൈക്രോസോഫ്റ്റ് ട്രംപിനോടു പ്രതികരിച്ചു (പിപിഎം)

Published on 09 October, 2026
ലേബർ സർട്ടിഫിക്കേഷൻ വിലക്കിയതിനു മൈക്രോസോഫ്റ്റ് ട്രംപിനോടു പ്രതികരിച്ചു (പിപിഎം)

പെർമനെന്റ് ലേബർ സർട്ടിഫിക്കേഷൻ (PERM) പ്രോഗ്രാമിൽ നിന്നു സസ്‌പെൻഡ് ചെയ്യപ്പെട്ട മൈക്രോസോഫ്റ്റ് പ്രസിഡന്റ് ട്രംപിന്റെ കുടിയേറ്റ നയങ്ങൾക്കെതിരെ ആഞ്ഞടിച്ചു. മൈക്രോസോഫ്റ്റ് സി ഇ ഓ സത്യാ നാദെല്ലയ്ക്കു ട്രംപ് നാഷനൽ മെഡൽ ഓഫ് ടെക്നോളജി ആൻഡ് ഇന്നൊവേഷൻ മെഡൽ സമ്മാനിച്ചതിനു പിന്നാലെയാണ് ഈ ഏറ്റുമുട്ടൽ.  

അമേരിക്കൻ തൊഴിലാളികളുടെ കരുത്തിലും കഴിവിലും മൈക്രോസോഫ്റ്റിനു വിശ്വാസമുണ്ടെന്നു കമ്പനി ചൂണ്ടിക്കാട്ടി. കമ്പനിയുടെ ജീവനക്കാരിൽ മഹാഭൂരിപക്ഷം അമേരിക്കക്കാർ ആണെന്നു അവർ വ്യക്തമാക്കി.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സമർപ്പിച്ച 6,000 എച്-1 ബി വിസ അപേക്ഷകളിൽ 80% നിലവിലുള്ള ജീവനക്കാരുടെ സ്റ്റാറ്റസ് മാറ്റാനുള്ളതോ നീട്ടാനുള്ളതോ ആണെന്നു കമ്പനി ചൂണ്ടിക്കാട്ടി.

പുതിയ ജീവനക്കാർക്കു വേണ്ടി നൽകിയ അപേക്ഷകൾ എല്ലാം അമേരിക്കയിൽ ഉള്ളവർക്കു വേണ്ടി തന്നെ ആയിരുന്നു. വിദേശത്തു നിന്നു കൊണ്ടുവന്നതല്ല. അവർ മൈക്രോസോഫ്റ്റിന്റെ മൊത്തം ജീവനക്കാരിൽ 1% മാത്രമാണു താനും.

"സാങ്കേതിക രംഗത്ത് ഏറ്റവും ഉയർന്ന പ്രതിഫലം നൽകുന്ന കമ്പനികളിൽ ഒന്നാണ് മൈക്രോസോഫ്റ്റ്."

Microsoft reacts to US immigration crackdown

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക